|    Jan 19 Thu, 2017 1:43 am
FLASH NEWS

അനധികൃത നിര്‍മാണത്തിന് പോലിസ് സഹായം; പഞ്ചായത്ത് സെക്രട്ടറിയുടെ പരാതി മുക്കി

Published : 11th May 2016 | Posted By: SMR

ചെറുതോണി: പഞ്ചായത്ത് സെക്രട്ടറി നിര്‍മാണം തടഞ്ഞ കെട്ടിടം തിരഞ്ഞെടുപ്പിന്റെ മറവില്‍ പുനര്‍നിര്‍മിക്കാന്‍ നീക്കം. ചെറുതോണി ടൗണില്‍ ലൈബ്രറിക്ക് സമീപമാണ് അനധികൃതമായി ഇരുനില കെട്ടിടം നിര്‍മിക്കുന്നത്. അനധികൃത നിര്‍മാണം ശ്രദ്ധയില്‍പ്പെട്ട വാഴത്തോപ്പ് പഞ്ചായത്ത് സെക്രട്ടറി കെ വി കുര്യാക്കോസ് നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍ ഉത്തരവ് നല്‍കി.
എന്നാല്‍ ഉത്തരവ് അംഗീകരിക്കാതെ നിര്‍മാണം തുടര്‍ന്നതോടെ സെക്രട്ടറി ഇടുക്കി പോലിസില്‍ പരാതി നല്‍കി. നിര്‍മാണം തടയുകയും അനധികൃത നിര്‍മാണം പൊളിച്ചു മാറ്റണമെന്നും സെക്രട്ടറി ആവശ്യപ്പെടുന്നു. എന്നാല്‍ പരാതി സ്വീകരിച്ച പോലിസ് നടപടി സ്വീകരിക്കാതെ വന്നതോടെ രാത്രിയില്‍ കോണ്‍ക്രീറ്റ് നിര്‍മാണം തകൃതിയാണ്. പോലിസ് പക്ഷപാത നിലപാടാണ് സ്വീകരിക്കുന്നതെന്ന് പഞ്ചായത്ത് അധികൃതരും പറയുന്നു. കൈയേറ്റക്കാരന് പോലിസിലുള്ള സ്വാധീനമാണ് ടൗണില്‍ അനധികൃത നിര്‍മാണത്തിന് പോലിസ് ഒത്താശയ്ക്ക് കാരണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 57 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക