|    Aug 23 Wed, 2017 6:19 am
FLASH NEWS

അനധികൃത നിയമനം; സിപിഎം പ്രതിഷേധത്തില്‍ പിന്‍വലിച്ചു

Published : 4th August 2017 | Posted By: fsq

 

തെന്മല: മന്ത്രി മണ്ഡലത്തില്‍ മന്ത്രിയുടെ  പാര്‍ട്ടിക്കാര്‍ ഇടപെട്ട് നടത്തിയ അനധികൃത നിയമനം സിപി എം പ്രതിഷേധത്തില്‍ പിന്‍വലിച്ചു. സിപിഎം നേതൃത്വത്തില്‍  വിവിധ രാഷ്ട്രീയ പാര്‍ട്ടികളും  വനം വകുപ്പ് ജീവനക്കാരും ഓഫിസ് ഉപരോധവും  പണിമുടക്കും നടത്തിയതിനെ തുടര്‍ന്നായിരുന്നു നിയമനം റദ്ദാക്കിയത്.വനം മന്ത്രി കെ രാജുവിന്റെ മണ്ഡലത്തിലെ പലരുവി ഇക്കോ ടൂറിസം ഓഫിസിലാണ് ടെസ്‌റ്റോ, ഇന്റര്‍വ്യൂവോ ഒന്നുമില്ലാതെ     ഇന്നലെ ആര്യങ്കാവ് സ്വദേശിനിക്ക് നിയമനം നല്‍കിയത്. വിഎസ്എസ് അംഗങ്ങളില്‍ നിന്ന് അപേക്ഷയും ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയാണ് സാധാരണ ഇവിടെ നിയമനങ്ങള്‍ നടത്താറുള്ളതെന്നും ഇത് കാറ്റില്‍ പറത്തിയുള്ള നിയമനം അംഗീകരിക്കാനാകില്ലെന്ന് ആരോപിച്ചാണ്ജീവനക്കാര്‍ പണിമുടക്കിയത്. വ്യാഴാഴ്ച രാവിലെ ഓഫിസിലെത്തിയ പുതിയ ജീവനക്കാരിയെ തടയുകയും ഉള്ളിലേക്ക്പ്രവേശിപ്പിക്കാതെയുമായിരുന്നു ഉപരോധം. ഇവിടെ ജോലിയുള്ള 44 ടൂറിസം ഗൈഡുകളാണ് പണിമുടക്കിയത്. സമരത്തിന് പിന്‍തുണയുമായി  സിപിഎം ആര്യങ്കാവ് ലോക്കല്‍ സെക്രട്ടറി മത്തായി തോമസ്, കോണ്‍ഗ്രസ് മണ്ഡലം  പ്രസിഡന്റ് തോമസ് മൈക്കിള്‍, ബിജെപി നേതാവ് മാമ്പഴത്തറ സലിം, വാര്‍ഡ് മെംബര്‍ സണ്ണി ജോസഫ് എന്നിവരും രംഗത്തെത്തിയതോടെ തെന്മല ഡിഎഫ്ഒ നിയമനം  റദ്ദ് ചെയ്തതോടെയാണ് സമരം അവസാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക