|    Mar 27 Mon, 2017 11:49 pm
FLASH NEWS

അനധികൃത നിയമനം: ഇ പി ജയരാജനെ മന്ത്രിസഭയില്‍ നിന്നും പറത്താക്കണമെന്ന് എസ്ഡിപിഐ

Published : 12th October 2016 | Posted By: Abbasali tf

കൊല്ലം: അനധികൃത നിയമനം വഴി ബന്ധുക്കള്‍ക്ക് ജോലി നല്‍കിയ ഇ പി ജയരാജനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ ബന്ധുക്കള്‍ക്ക് വീതം വെച്ച് നല്‍കിയതോടെ പച്ചയായ സ്വാജന പക്ഷപാതവും അഴിമതിയുമാണ് നടന്നിട്ടുള്ളത്. ആവശ്യത്തിന് യോഗ്യതയുള്ള ആളുകളെപ്പോലും മന്ത്രിസഭയില്‍ പിടിപാടുള്ളവര്‍ ഇല്ല എന്നകാരണത്താല്‍ തഴഞ്ഞ് ബന്ധുക്കളെ പരിഗണിക്കുന്ന മന്ത്രിമാര്‍ സത്യപ്രതിജ്ഞയുടെ ലംഘനമാണ് നടത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയും സിപിഎം നേതൃത്വവും  ഇതിന്റെ ഉത്തരാവിദിത്വം ഏറ്റെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജയരാജനെ പുറത്താക്കണമെന്നാമെന്നാവശ്യപ്പെട്ട് നാളെ മണ്ഡലം തലങ്ങളില്‍ പ്രതിഷേധ പ്രകട—നങ്ങള്‍ നടത്താനും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് ജോണ്‍സണ്‍ കണ്ടച്ചിറ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ പോരിവഴി, വൈസ് പ്രസിഡന്റ് വി ഷാഹുല്‍ഹമീദ്, സെക്രട്ടറി ഷറാഫത്ത് മല്ലം, ഖജാഞ്ചി അയത്തില്‍ റസാഖ്, ജില്ലാകമ്മറ്റി അംഗങ്ങളായ അഡ്വ. ഫൈസി എം പാഷ, ജലീല്‍ കടയ്ക്കല്‍, സമദ് തേവലക്കര, എ നിസാര്‍, നുജൂം അഞ്ചുമുക്ക്, സലീം വിളയിലയ്യത്ത്, ഷാജഹാന്‍ കുന്നുംപുറം, എ കെ ഷെരീഫ് സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day