|    Mar 25 Sat, 2017 3:25 pm
FLASH NEWS

അനധികൃത നികുതി ഇളവ്:സര്‍ക്കാരിന് നഷ്ടമായത് രണ്ടുകോടി

Published : 6th October 2016 | Posted By: Abbasali tf

തൃശൂര്‍: സര്‍ക്കാര്‍ ഭൂമിയിലെ ക്വാറികളില്‍ നിന്നു ഖനനം ചെയ്യുന്ന കരിങ്കല്ലിന് അനധികൃതമായി നികുതിയിളവു ചെയ്തു കൊടുത്ത തൃശൂര്‍ താലൂക്കിലെ മൂന്ന് മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍മാര്‍ക്കെതിരേ വിജിലന്‍സ് കേസ്. ഇളവു നേടിയ ക്വാറി ഉടമയ്‌ക്കെതിരേയും കേസെടുത്തിട്ടുണ്ട്. കിള്ളന്നൂരില്‍ പ്രവര്‍ത്തിക്കുന്ന കെ ജെ വാസുദേവന്‍ നായര്‍ ഗ്രാനൈറ്റ് സ്ഥാപനത്തിന് ഇളവു നല്‍കി സര്‍ക്കാരിനു രണ്ടു കോടിയുടെ നഷ്ടം വരുത്തിയതിനു കെ വി ശശി, കെ വി വിജയന്‍, എസ് ശൈഖ് അസ്ഖര്‍ ഹുസൈന്‍ എന്നീ മുന്‍ അഡീഷനല്‍ തഹസില്‍ദാര്‍മാര്‍, ബി 2 സെക്ഷന്‍ ക്ലര്‍ക്ക് കെ എസ് രാജി, മാനേജിങ് പാര്‍ട്ണര്‍ കെ ജെ വാസുദേവന്‍ നായര്‍ എന്നിവരേയും പ്രതി ചേര്‍ത്താണ് കേസെടുത്തത്. ഫയലുകളില്‍ വസ്തുതകള്‍ മറച്ചു വച്ച് 2015-16 സാമ്പത്തിക വര്‍ഷത്തിലാണ് നികുതിയിളവ് നല്‍കിയത്. ഒരു മെട്രിക് ടണ്ണിന് 200 രൂപ ഈടാക്കേണ്ടിയിടത്ത് 2.50 രൂപ മാത്രമാണ് ഈടാക്കിയത്. കഴിഞ്ഞ ഫെബ്രുവരി 18ന് ഈ തുക 50 രൂപയാക്കി സര്‍ക്കാര്‍ കുറച്ചിരുന്നു. രഹസ്യ വിവിരത്തിന്റെ അടിസ്ഥാനത്തില്‍ ഡിവൈഎസ്പി നേരിട്ടു നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തു വന്നത്. ഈ സ്ഥാപനത്തിന് 2007 മുതല്‍ അനുവദിച്ച മറ്റു അഞ്ചു സര്‍വേകളില്‍ പെട്ട ക്വാറികളുടെ ഫയലുകള്‍ താലൂക്ക് ഓഫിസില്‍ നിന്നു കാണാതായി. അനുവദിച്ച അളവിനേക്കാള്‍ കൂടുതല്‍ പാറ ക്വാറിയില്‍ നിന്നു പൊട്ടിച്ചെടുക്കാന്‍ സാധ്യതയുണ്ടെന്നും അന്വേഷണത്തില്‍ ഇക്കാര്യം പരിശോധിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക