|    Jun 23 Fri, 2017 7:16 am
FLASH NEWS

അനധികൃത നികത്ത്; പശ്ചിമഘട്ട സംരക്ഷണ ഏകോപനസമിതി വസ്തുത പഠനം നടത്തി

Published : 23rd November 2016 | Posted By: SMR

ആലപ്പുഴ: കാവാലം നീലംപേരൂര്‍ പഞ്ചായത്തുകളിലെ അനധികൃത നികത്തലുകള്‍ പശ്ചിമ ഘട്ട സംരക്ഷണ ഏകോപനസമിതി ആലപ്പുഴ ജില്ലാ കമ്മിറ്റി സന്ദര്‍ശിച്ചു. പ്രദേശത്തെ വിവിധ നികത്തല്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച സംഘം വസ്തുതാപഠനം തയ്യാറാക്കി. പ്രദേശത്ത് വ്യാപകമായി തണ്ണീര്‍ത്തടം നികത്തുന്നതായും ഇത് പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്ക് ഇത് കോട്ടം തട്ടിക്കുന്നതായും അന്വേഷണം സംഘം കണ്ടെത്തി. നിലവും  തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന്് സര്‍ക്കാര്‍ നിയമം നിലവിലിരിക്കെ അതെല്ലാം കാറ്റില്‍പ്പറത്തിക്കൊണ്ടാണ് ചിലര്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഇത്തരം നിയമവിരുദ്ധ നടപടിയുമായി മുന്നോട്ടുപോവുന്നതെന്നും സംഘം വിലയിരുത്തി. സംഘത്തിന്റെ സന്ദര്‍ശനത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ ഇതിനെരംഗത്തുവന്നു. ചില പ്രാദേശിക നേതാക്കളുടെ നേതാക്കളുടെ സഹായത്തോടെ അനധികൃത നികത്തലുകള്‍ നടത്തുന്നതിനെതിരേ ബന്ധപ്പെട്ട അധികാരികളും വേണ്ടത്ര ജാഗ്രതപാലിക്കുന്നില്ലെന്നും സംഘാംഗങ്ങള്‍ വ്യക്തമാക്കി. നെല്‍വയല്‍ സംരക്ഷണ നിയമം നടപ്പാക്കാന്‍ ബന്ധപ്പെട്ടവകുപ്പും സര്‍ക്കാരും നടപടി സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.  രക്ഷാധികാരി എ ബി ഉണ്ണി, ചെയര്‍മാന്‍ ലേഖ കാവാലം, പ്രഫ. ഗോപാലകൃഷ്ണന്‍, സുരേഷ് ബാബു, ശ്രീകാന്ത്, രഞ്ജിത്ത് പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക