|    Apr 24 Mon, 2017 1:00 pm
FLASH NEWS

അനധികൃത താമസം: ഒഴിപ്പിക്കല്‍ തുടങ്ങി

Published : 10th November 2016 | Posted By: SMR

നരിക്കുനി: ടൗണില്‍ വാണിജ്യാവശ്യത്തിന് നമ്പര്‍ ലഭിച്ച കെട്ടിടങ്ങളില്‍ അനധികൃതമായി താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കല്‍ തുടങ്ങി. ഇന്നലെ മൂന്ന് കെട്ടിടങ്ങളില്‍ നിന്ന് തൊഴിലാളികളെ ഒഴിപ്പിച്ചു അടച്ചൂപൂട്ടി. ഇതരസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് 15 ദിവസങ്ങള്‍ക്ക് മുമ്പ് കെട്ടിട ഉടമകള്‍ക്ക് ഗ്രാമപ്പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. ഈ  സമയപരിധി അവസാനിച്ച ശേഷമാണ് അധികൃതര്‍ ഒഴിപ്പിക്കല്‍ നടപടികളിലേക്ക് നീങ്ങിയത്. അനധികൃത താമസം കണ്ടെത്താന്‍ നേരത്തെ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യവകുപ്പും പരിശോധന നടത്തിയിരുന്നു. കെട്ടിടങ്ങള്‍ തരം മാറ്റി നിയമ വിധേയമാക്കാനും പലതവണ നിര്‍ദേശിക്കുകയും ചെയ്തിരുന്നു.പലതവണ നോട്ടീസ് നല്‍കിയിട്ടും ധിക്കാരപരമായ നിലപാടുകളാണ് പല ഉടമകളും സ്വീകരിക്കുന്നതെന്നും ഇനിയൊരു അറിയിപ്പില്ലാതെ അടച്ചുപൂട്ടി സീല്‍ ചെയ്യുമെന്നും ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.വാണിജ്യാവശ്യങ്ങള്‍ക്കുളള കെട്ടിടങ്ങളില്‍ വൃത്തിഹീനമായ സാഹചര്യത്തിലും മതിയായ സൗകര്യങ്ങളില്ലാതെയുമാണ് ഇതരസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുന്നതെന്നും പരിശോധക സംഘം കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പിന്റെയും ഗ്രാമപ്പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു നടപടികള്‍. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി കെ വബിത, വൈസ് പ്രസിഡന്റ് പി അബ്ദുല്‍ജബ്ബാര്‍, സെക്രട്ടറി അനീഷ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ശ്രീനിവാസന്‍, ബിജു, നാസര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day