|    Mar 26 Sun, 2017 3:15 am
FLASH NEWS

അനധികൃത ജലചൂഷണം: എസ് ഡിപിഐ ഏകദിന ഉപവാസ സമരം നടത്തി

Published : 21st March 2017 | Posted By: fsq

 

ചാവക്കാട്: അനധികൃത ജലചൂഷണത്തിനെതിരേ എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഏകദിന ഉപവാസ സമരം നടത്തി.
പൊതുകിണറുകള്‍ സംരക്ഷിക്കുക, അമിത ജലചൂഷണം നടത്തുന്ന ഐസ് ഫാക്ടറികള്‍ അടച്ചുപൂട്ടുക, പൊതുടാപ്പുകളില്‍ നിന്നുള്ള അനധികൃത ജലചൂഷണം കണ്ടെത്തുക, കറുകമാട് കുടിവെള്ള പദ്ധതി നടപ്പിലാക്കുക, കനോലി കനാല്‍ മത്തി കായല്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഉപവാസ സമരം നടത്തിയത്.
കടപ്പുറം പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നടത്തിയ സമരം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സമിതിയംഗം എം ഫാറൂഖ് മുഖ്യപ്രഭാഷണം നടത്തി. എസ്ഡിപിഐ പഞ്ചായത്ത് പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി നിസാം തങ്ങള്‍, പോപുലര്‍ ഫ്രണ്ട് കടപ്പുറം ഏരിയ പ്രസിഡന്റ് ഹുസൈന്‍ ഹാഷ്മി, പിഡിപി കടപ്പുറം പഞ്ചായത്ത് കമ്മിറ്റിയംഗം റാഫി സംസാരിച്ചു.
അയ്യൂബ്, സുഷൈന്‍, തഖിയുദ്ദീന്‍ തങ്ങള്‍, നിസാം തങ്ങള്‍ എന്നിവരാണ് നിരാഹാരം കിടന്നത്. വൈകീട്ട് അഞ്ചിന് നടന്ന സമാപന സമ്മേളനം എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് പി ആര്‍ സിയാദ് ഉദ്ഘാടനം ചെയ്തു.

 

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക