|    Jul 28 Fri, 2017 10:37 pm
FLASH NEWS

അനധികൃത ചെങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം തടഞ്ഞു

Published : 2nd April 2016 | Posted By: SMR

കോഴിക്കോട്: ചാത്തമംഗലം പൂളക്കോട് കൂഴക്കോട് എയുപി സ്‌കൂളിന് സമീപത്തെ അനധികൃത ചെങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ജില്ലാ ഭരണകൂടം തടഞ്ഞു.
തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമാകുന്ന കുന്നിടിക്കല്‍, വയല്‍ നികത്തല്‍, അനധികൃത ചെമ്മണ്ണ് ഖനനം, ചെങ്കല്‍ ഖനനം മണല്‍ഖനനം, അനധികൃത ക്വാറി പ്രവര്‍ത്തനം എന്നിവ തടയുന്നതിനായി രൂപീകരിച്ച സ്‌ക്വാഡ് നടത്തിയ പരിശോധനയെ തുടര്‍ന്നായിരുന്നു നടപടി.
സംഭവസ്ഥലത്തു നിന്ന് മൂന്ന് ലോറികള്‍ കസ്റ്റഡിയിലെടുത്തു. ചെമ്പകശ്ശേരി ഇല്ലത്ത് രാമന്‍ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള തപ്പെറമ്പ് എന്ന സ്ഥലത്ത് മൂന്ന് ഏക്കറോളം വിസ്തൃതിയുള്ള പ്രദേശത്താണ് അനധികൃത ക്വാറി പ്രവര്‍ത്തിച്ചിരുന്നത്.
സബ് കലക്ടറുടെ നിര്‍ദേശപ്രകാരം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിക്കുന്നതിനുളള സ്‌റ്റോപ്പ് മെമ്മോ വില്ലേജ് ഓഫിസര്‍ നല്‍കുകയായിരുന്നു. സ്‌ക്വാഡ് പ്രവര്‍ത്തനം വരും ദിവസങ്ങളില്‍ ഊര്‍ജിതപ്പെടുത്തുമെന്ന് ജില്ലാ കലക്ടര്‍ എന്‍ പ്രശാന്ത് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക