|    May 25 Thu, 2017 12:37 pm
FLASH NEWS

അനധികൃത ഖനനത്തിനെതിരേ കര്‍ശന നടപടിയുമായി റവന്യൂ വകുപ്പ്

Published : 14th October 2016 | Posted By: Abbasali tf

കോന്നി: താലൂക്കിന്റെ മലയോര പ്രദേശമായ ചിറ്റാര്‍, സീതത്തോട് ഗ്രാമപ്പഞ്ചായത്തുകളില്‍ നടക്കുന്ന അനധികൃത ഖനനത്തിനെതിരേ നടപടിയുമായി റവന്യൂവകുപ്പ്. ചിറ്റാറില്‍ സിപിഎം നേതാവും റാന്നി ബ്ലോക്ക് പഞ്ചായത്തംഗമായ ഓമന ശ്രീധരന്റെ വസ്തുവില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറി നിര്‍ത്തിവയ്‌ക്കൊന്‍ കോന്നി തഹസില്‍ദാര്‍ ഉത്തരവ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് അനധികൃത ഖനനത്തിനെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കിയത്. ചിറ്റാര്‍ ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ വ്യാപകമായ രീതിയില്‍ കരിങ്കല്‍ ക്വാറികളും കുന്നിടിച്ച് മണ്ണെടുക്കുന്നതായി ആരോപിച്ച് ഗ്രാമപ്ഞ്ചായത്ത് മൂന്നാം വാര്‍ഡംഗം നിതിന്‍ കിഷോര്‍ രംഗത്തെത്തിയിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day