|    Jul 23 Sun, 2017 4:37 pm
FLASH NEWS

അനധികൃത ഖനനത്തിനും മയക്കുമരുന്ന് മാഫിയക്കുമെതിരേ പോലിസ് നടപടി ശക്തമാക്കി

Published : 5th October 2016 | Posted By: Abbasali tf

കൊട്ടാരക്കര: കൊല്ലം റൂറല്‍ മേഖലയില്‍ അനധികൃതമണ്ണ്ഖനനം, മയക്കുമരുന്ന് മദ്യലോബിക്കെതിരേ ശക്തമായ നടപടികളുമായി പോലിസ് രംഗത്ത്. കൊട്ടാരക്കര സബ്ഡിവിഷനല്‍ മേഖലയില്‍ മണല്‍, മണ്ണ്മാഫിയായ്‌ക്കെതിരേ കഴിഞ്ഞമാസം 32 കേസ്സുകള്‍ രജിസ്റ്റര്‍ചെയ്യുകയും 38 ടിപ്പര്‍ലോറികളും നാല് എസ്‌കവേറ്ററും കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി ഡിവൈഎസ്പി കൃഷ്ണകുമാര്‍ അറിയിച്ചു. 10, 76,000 രൂപ ഇതിലൂടെ പിഴ ഈടാക്കുകയുംചെയ്തു. അനധികൃത മദ്യവില്‍പ്പനയുമായിബന്ധപ്പെട്ട് എട്ട് കേസുകളും നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയുമായിബന്ധപ്പെട്ട് 77 കേസ്സുകളും മയക്കുമരുന്നുമായിബന്ധപ്പെട്ട് രണ്ട് കേസ്സുകളും രജിസ്റ്റര്‍ചെയ്തു. സ്‌ഫോടകനിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത രണ്ട് കേസ്സുകളില്‍ ഉടമകളുടെ ലൈസന്‍സ് റദ്ദാക്കി.പൊതുജനങ്ങളുടെ പരാതി ശക്തമായതിനെതുടര്‍ന്ന് റൂറല്‍ എസ്പി എസ് അജിതാബീഗത്തിന്റെ നിര്‍ദ്ദേശാനുസരണമാണ് പോലിസ് നടപടിശക്തമാക്കിയിരിക്കുന്നത്. കുണ്ടറ പോലിസ് സ്റ്റേഷന്‍പരിധിയില്‍ മദ്യവില്‍പ്പന നടത്തിവന്ന വെള്ളിമണ്‍ സ്വദേശി പ്രദീപ്, വ്യാജചാരായം വില്‍പ്പനനടത്തിവന്ന പുലിക്കന്നൂര്‍ സ്വദേശി ചന്ദ്രബാബു, പുത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വിദേശ മദ്യം കച്ചവടം നടത്തിവന്ന മൈലംകുളം സ്വദേശി അപ്പിഷാജി, മഠത്തിനാപുഴ സ്വദേശി ശശി, കൊട്ടാരക്കരയില്‍ അനധികൃത മദ്യവില്‍പ്പന നടത്തിവന്ന ആക്കവിള സ്വദേശി ബിജു ജോണ്‍, താമരക്കുടി ഗോവിന്ദമംഗലം സ്വദേശി രാജേഷ്, മൈലം സ്വദേശി ഉമേഷ്, പട്ടാഴി തെക്കേതേരി സ്വദേശി പ്രദീപ്, എഴുകോണില്‍ ഇരുമ്പനങ്ങാട് സ്വദേശി ശരത്, മാറനാട് സ്വദേശി രാജന്‍, പൂയപ്പള്ളിയില്‍ മദ്യവില്‍പ്പനനടത്തിവന്ന കരിങ്ങന്നൂര്‍ സ്വദേശി സുരേഷ്  തുടങ്ങിയവരെ പിടികൂടി. കുണ്ടറ പോലിസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃതമായി കരമണ്ണ്, വെട്ടുകല്ല്, മണല്‍ എന്നിവകടത്തിയതിന് മൂന്നുലോറികള്‍ പിടിച്ചെടുക്കുകയും 75,000 രൂപ പിഴചുമത്തുകയുംചെയ്തു. ഈസ്റ്റ് കല്ലടയില്‍ ഒരുലോറി പിടികൂടുകയും മറ്റൊന്നിന് 25000 രൂപ പിഴ ഈടാക്കുകയുംചെയ്തു. ശൂരനാട്ട് അനധികൃതമായി പാറകടത്തിയതിന് മൂന്ന് ടിപ്പര്‍ലോറികള്‍ പിടികൂടി. ശാസ്താംകോട്ടയില്‍ ആറ് ടിപ്പര്‍ ലോറികളും മൂന്നു എസ്‌കവേറ്ററും കസ്റ്റഡിയിലെടുത്തു. പിടികൂടിയ ആറ് ടിപ്പര്‍ ലോറികള്‍ക്ക് ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെതുടര്‍ന്ന് 37,500 രൂപ പിഴഈടാക്കുകയുംചെയ്തു.  പുത്തൂര്‍ സ്റ്റേഷന്‍ പരിധിയില്‍ പാറ, കരമണ്ണ് കടത്തുമായിബന്ധപ്പെട്ട് നാലു ലോറികളും, ഒരു എസ്‌കവേറ്ററും പിടികൂടുകയും മൂന്നുലോറികള്‍ക്ക് പിഴചുമത്തുകയുംചെയ്തു. കൊട്ടാരക്കരയില്‍ രണ്ടു ലോറികള്‍ പിടികൂടുകയും ആറ് ലോറികള്‍ക്കെതിരേ പിഴചുമത്തുകയും ചെയ്തു. എഴുകോണില്‍ നാലുലോറികളും ഒരു എസ്‌കവേറ്റര്‍ പിടികൂടുകയും മൂന്ന് ലോറികള്‍ക്ക് പിഴചുമത്തുകയുംചെയ്തു. പൂയപ്പള്ളി സ്റ്റേഷന്‍പരിധിയില്‍ ഇത്തരത്തില്‍ എട്ട് ലോറികള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. അനധികൃത മണ്ണെടുപ്പ് തടയുന്നതിന്റെ ഭാഗമായി ശാസ്താംകോട്ട, കൊട്ടാരക്കര, പുത്തൂര്‍, പൂയപ്പള്ളി പോലിസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്ത എട്ട് കേസ്സുകള്‍ കൊല്ലം ആര്‍ഡിഒയ്ക്ക് കൈമാറുകയും മണ്ണെടുപ്പ് തടഞ്ഞുകൊണ്ട് നിയമനടപടി സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്നും ശക്തമായ റെയ്ഡുകള്‍ നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടി സ്വീകരിക്കുമെന്ന്് കൊട്ടാരക്കര ഡിവൈഎസ്പി ബി കൃഷ്ണകുമാര്‍ അറിയിച്ചു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ പി വി രമേശ്കുമാര്‍, എ പ്രസാദ്, ഷൈനുതോമസ്, ബിനുകുമാര്‍, എസ്‌ഐ മാരായ പ്രൈജു, എം ജി വിനോദ്, സുനീഷ്‌കുമാര്‍, ഷുക്കൂര്‍, സുധീഷ്, ശിവപ്രകാശ്, രാജേഷ്, സാബുജി എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നല്‍കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക