|    Jun 20 Wed, 2018 10:43 pm
FLASH NEWS

അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം

Published : 9th November 2016 | Posted By: SMR

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ടൗണില്‍ ഗതാഗത സ്തംഭനത്തിന് കാരണമാകുന്ന അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കണമെന്ന് കരുനാഗപ്പള്ളി താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ടൗണിന്റെ വികസനത്തിന് തടസമാകുന്നത് കൈയ്യേറ്റമാണെന്ന് അംഗങ്ങള്‍ ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.വരള്‍ച്ച മുന്നില്‍ കണ്ട് ആലപ്പാട്, ക്ലാപ്പന, കുളശേഖരപുരം, ചവറ, നീണ്ടകര പഞ്ചായത്തുകളില്‍ കുടിവെള്ള ക്ഷാമം നേരിടുന്നതിനുള്ള പദ്ധതികള്‍ തയാറാക്കണമെന്നും ലഹരി വസ്തുക്കളുടെ ഉപഭോഗത്തിനെതിരെ പൊലീസിന്റെ ഭാഗത്ത് നിന്നും ശക്തമായ നടപടി ഉണ്ടാകണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടും.ഓച്ചിറ വൃശ്ചികോല്‍സവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കണം. കരുനാഗപ്പള്ളി താലൂക്കിലെ നീര്‍ത്തടങ്ങള്‍ കരിങ്കല്‍ ഭിത്തി കെട്ടി സംരക്ഷിക്കണം. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് മെംബര്‍ സി രാധാമണി അധ്യക്ഷത വഹിച്ചു. തഹസീല്‍ദാര്‍ ബി രാധാകൃഷ്ണന്‍ റിപോര്‍ട്ട് അവതരിപ്പിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss