|    Jul 26 Wed, 2017 12:30 am
FLASH NEWS

അനധികൃത കെട്ടിടനിര്‍മാണത്തിനെതിരേ പൗരസമിതി രംഗത്ത്

Published : 11th July 2016 | Posted By: SMR

വടകര: വടകരയിലെ സ്വകാര്യ ആശുപത്രിക്ക് സമീപമുള്ള സ്ഥലത്ത് അനധികൃതമായി കെട്ടിട നിര്‍മാണത്തിനെതിരെ പൗരസമിതി രംഗത്തെത്തി. വടകര വീരഞ്ചേരി ഒന്തം റോഡിലെ ജനതാ ആശുപത്രിക്ക് സമീപത്തുള്ള ആശുപത്രിയുടെ തന്നെ പാര്‍ക്കിങ് കേന്ദ്രത്തില്‍ നടക്കുന്ന കെട്ടിട നിര്‍മാണത്തിനെതിരെയാണ് പൗരസമിതി രംഗത്തെത്തിയിരിക്കുന്നത്.
ഇവിടെ കെട്ടിടത്തിന് മുനിസിപാലിറ്റിയില്‍ നിന്നും ലൈസന്‍സ് ലഭിക്കുന്നതിനായി പാര്‍ക്കിങ് ഏരിയായി കാണിക്കുകയും പിന്നീട് വാണിജ്യ ആവശ്യത്തിനായി അനിധകൃത നമ്പറുകള്‍ സമ്പാദിച്ച് ലൈസന്‍സ് വാങ്ങുകയാണ് ചെയ്തതെന്നുമാണ് പൗരസമിതി പറയുന്നത്. ഇതിനായി മുനിസിപാലിറ്റിയിലെ പ്ലാനിങ് സെക്ഷനിലെ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്തിട്ടുണ്ടെന്നും പൗരസമിതി കുറ്റുപ്പെടുത്തി. മാത്രമല്ല ഈ പാര്‍ക്കിങ് ഏരിയയില്‍ കെട്ടിട നിര്‍മാണം നടക്കുന്നതിനാല്‍ ആശുപത്രിയില്‍ വരുന്ന വാഹനങ്ങള്‍ റോഡിലാണ് പാര്‍ക്ക് ചെയ്യുന്നത്. ഇത് പലപ്പോഴും അപകടങ്ങള്‍ കാരണമായിട്ടുണ്ട്. വടകരയില്‍ ഏകദേശം 98 കെട്ടിടങ്ങള്‍ അനിധകൃതമായാണ് നിര്‍മിക്കുന്നതെന്ന് വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനെതിരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നതാണ് വാസ്തവം. അനിധകൃതമായി നിര്‍മാണം നടക്കുന്ന കെട്ടിട ഉടമകള്‍ക്ക് ഭരണപക്ഷം സഹായം ചെയ്യുന്നത് കൊണ്ടാണ് നടപടി വരാത്തതെന്നും പറയപ്പെടുന്നുണ്ട്.
ഇത്തരത്തില്‍ വീരഞ്ചേരി ഭാഗത്ത് പഴയ കെട്ടിടങ്ങള്‍ പുതുക്കി റിപ്പേര്‍ എന്ന പേരില്‍ അനുമതി വാങ്ങി കോണ്‍ക്രീറ്റ് നിര്‍മാണം വരെ നടത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിറ്റിക്ക് സമീപമുള്ള വര്‍ക് ഷോപ്പ് നടന്ന ഷെഡ് ബില്‍ഡിങ് നിയമങ്ങള്‍ പാലിക്കാതെയാണ് കോണ്‍ക്രീറ്റ് നടത്തി റൂമുകളാക്കിയതെന്നും ഇതിനായി പഴയ നമ്പറില്‍ തന്നെ ഷട്ടര്‍ ഷടിപ്പിക്കുവാന്‍ മുനിസിപാലിറ്റി അനുമതി നല്‍കിയിട്ടുമുണ്ട്. ഇതിനെതിരെ പരാതി നല്‍കിയിട്ടും നടപടി എടുത്തിട്ടില്ല. പരാതി നല്‍കിയവര്‍ക്ക് സാമ്പത്തിക സഹായം നല്‍കി പരാതി പിന്‍വലിപ്പിക്കുകയാണ് ചെയ്തതെന്നും പൗരസമിതി പറയുന്നു.
ജനതാ ആശുപത്രിക്ക് സമീപത്തുള്ള അനധികൃത നിര്‍മ്മാണത്തിനെതിരെ ഡിവൈഎഫ്‌ഐമുനിസിപാലിറ്റിയില്‍ പരാതി നല്‍കിയിരുന്നു. ഈ പരാതി നിലനില്‍ക്കാത്ത വിധം എടുത്തുകളയാന്‍ ഭരണപക്ഷത്തുള്ള ഉന്നതര്‍ ഇടപെടുന്നതായാണ് അറിവ്. നഗരത്തിലെ ഗതാഗതകുക്കിന് ഒരു പരിധിവരെ പരിഹാരം കാണുവാന്‍ കെട്ടിടങ്ങളില്‍ അനുവദിക്കപ്പെട്ട പാര്‍ക്കിംഗ് ഏരിയയില്‍ തന്നെ വാഹന പാര്‍ക്കിങ് നടക്കണം. ഇതിനെതിരെ അധികാരികള്‍ ശക്തമായ നടപടികള്‍ കൈകൊള്ളണമെന്ന് വീരഞ്ചേരി പൗരമസമിതി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക