|    Jun 25 Mon, 2018 4:10 am
FLASH NEWS

അനധികൃത കെട്ടിടം തകര്‍ന്ന് വീടിനു മുകളില്‍ പതിച്ചു

Published : 3rd June 2018 | Posted By: kasim kzm

കാളികാവ്: അനധികൃതമായി നിര്‍മിച്ച കെട്ടിടം തകര്‍ന്ന് തൊട്ടടുത്ത വീടിനു മുകളില്‍ പതിച്ചു. അപകടത്തില്‍ ആളപായമില്ല. അഞ്ചച്ചവിടി വെന്തോടന്‍ പടിയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച കെട്ടിടമാണ് അടിത്തറ തകര്‍ന്ന് മറിഞ്ഞുവീണത്. തൊട്ടടുത്ത പുലി വെട്ടി സൈനബയുടെ വീടിനു മുകളിലാണ് കെട്ടിടം വീണത്. ഇന്നലെ വൈകീട്ട് അഞ്ചിനായിരുന്നു അപകടം. നേരത്തെ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഈ കെട്ടിടം നിര്‍മിക്കുന്നതിന് അധികൃതര്‍ അനുമതി നിഷേധിച്ചതാണ്. എട്ടു വര്‍ഷം മുമ്പാണ് കെട്ടിടം നിര്‍മിച്ചത്. ഇതിനെതിരേ സമീപവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഈ കെട്ടിടത്തിന് നമ്പരും നല്‍കിയിട്ടില്ല. പത്തടിയോളം ഉയരത്തിലുള്ള കരിങ്കല്‍ തറയിലാണ് ഇരുനില കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പതിനഞ്ചിന് പുലര്‍ച്ചെ തറയുടെ ഒരു ഭാഗം ഇടിഞ്ഞുവീണിരുന്നു.
ഏത് സമയത്തും കെട്ടിടം തകര്‍ന്നു വീഴാവുന്ന അവസ്ഥയിലായിരുന്നു. പുലി വെട്ടി സൈനബ, പുലി വെട്ടി ആയിശ, പുലി വെട്ടി അബു, പുല്‍പ്പെറ്റ മൈമൂന എന്നിവരുടെ വീടുകളാണ് ഭിഷണി നേരിടുന്നത്. സംഭവ സ്ഥലത്തെത്തിയ പോലിസ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. നേരത്തെ ഈ കുടുംബങ്ങള്‍ റവന്യു അധികൃതര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു. കെട്ടിടം പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയിരുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss