|    Jun 19 Tue, 2018 2:26 pm
FLASH NEWS

അനധികൃത കുഴല്‍കിണര്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു

Published : 25th January 2017 | Posted By: fsq

 

പാറശാല: കുടിവെള്ളക്ഷാമം രൂക്ഷമായ കൊല്ലയില്‍ പഞ്ചായത്തിലെ പുതുശേരിമഠം വാര്‍ഡില്‍ അനധികൃത കുഴല്‍ കിണര്‍ നിര്‍മാണം നാട്ടുകാര്‍ തടഞ്ഞു. മാതൃക കൃഷി എന്ന വ്യാജേന കൃഷി വകുപ്പ് ഭൂജല വകുപ്പിന്റെ സഹാത്തോടെ നിര്‍മിക്കാന്‍ ശ്രമിച്ച കുഴല്‍ കിണറാണ് നാട്ടുകാരുടെയും വാര്‍ഡ് മെമ്പറുടെയും സഹായത്താല്‍ പോലിസ് തടഞ്ഞത്.   പഞ്ചായത്തിന്റെയോ  അധികൃതരുടെയോ അനുവാദമില്ലാതെയായിരുന്നു നിര്‍മാണം. അമിതമായ ആഴത്തില്‍ ഒരു ദിവസത്തോളം കുഴിയെടുക്കുന്നതില്‍ സംശയം തോന്നിയ നാട്ടുകാരാണ് പോലിസില്‍ വിവരം അറിയിച്ചത്. കൃഷിയുടെ മറവില്‍ മിനറല്‍ വാട്ടര്‍ കമ്പനിക്ക് വേണ്ടിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. നിര്‍മാണം പുനരാരംഭിച്ചാല്‍ സമരത്തിന് ഇറങ്ങുമെന്ന് നാട്ടുകാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss