|    Aug 21 Mon, 2017 5:42 pm
FLASH NEWS

അനധികൃത ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ക്കെതിരേ ജാഗ്രതപാലിക്കണമെന്ന് കലക്ടര്‍

Published : 11th August 2017 | Posted By: fsq

 

കോഴിക്കോട്: അക്ഷയ കേന്ദ്രങ്ങള്‍ക്കു സമാനമായ രൂപകല്‍പന, പേര്, ലോഗോ എന്നിവ ഉപയോഗിച്ചു പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അക്ഷയ പ്രൊജക്ട് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം പ്രവര്‍ത്തിക്കുന്ന അക്ഷയ കേന്ദ്രങ്ങളെ അനുകരിച്ചും ഉയര്‍ന്ന തുകകള്‍ മുടക്കിയും ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത് ഐടി മിഷന്റെ  ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.  ഇത്തരം പരസ്യങ്ങള്‍ക്ക്  സംസ്ഥാന സര്‍ക്കാരിന്റെ യും ഐടി മിഷനിന്റെയും അംഗീകാരമുണ്ടെന്ന വ്യാജ പ്രചരണവും  നടത്തുന്നുണ്ട്. ഈ കേന്ദ്രങ്ങളില്‍ സമര്‍പ്പിക്കുന്ന വിലപ്പെട്ട വ്യക്തിഗത രേഖകളും വിവരങ്ങളും ദുരുപയോഗം ചെയ്യുന്നതായി പോലിസ് ഇന്റലിജന്‍സ് റിപോര്‍ട്ട് ചെയ്തിട്ടുളളതാണെന്നും അറിയിപ്പില്‍ വ്യക്തമാക്കി. ഇ-ഡിസ്ട്രിക്ട്, ഇ-ഗ്രാന്റ്‌സ്, ആരോഗ്യ ഇന്‍ഷൂറന്‍സ്, ആധാര്‍ തുടങ്ങി ഒട്ടുമിക്ക സര്‍ക്കാര്‍ ഓണ്‍ലൈന്‍ സേവനങ്ങളും വാണിജ്യാടിസ്ഥാനത്തില്‍—— നല്‍കുന്നതിന് ആധികാരിക സംവിധാനം അക്ഷയ കേന്ദ്രങ്ങള്‍ക്കു മാത്രമാണ്. ഓരോ അക്ഷയ കേന്ദ്രങ്ങള്‍ക്കും പ്രത്യേകം നല്‍കിയിട്ടുള്ള ലോഗിന്‍ ഐഡികള്‍ വഴി ആണ് ഇ-ഡിസ്ട്രിക്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ്, ഇ-ഗ്രാന്റ്‌സ്, ആധാര്‍ തുടങ്ങിയവയുടെ അപേക്ഷകള്‍ സമര്‍പ്പിക്കപ്പെടുന്നത്. ഇതിനാല്‍ ഓരോ അപേക്ഷയും ഏത് കേന്ദ്രം വഴിയാണ് സമര്‍പ്പിച്ചിട്ടുള്ളത് എന്ന് കണ്ടുപിടിക്കുന്നതിനും ആധികാരികത ഉറപ്പുവരുത്തുന്നതിനും കഴിയുന്നു.  ഫ്രാഞ്ചൈസി മാതൃകയില്‍ അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കാമെന്ന വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടക്കുന്നത്. ജില്ലയില്‍ 173 അംഗീകൃത അക്ഷയ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും ജില്ലാ ഇ-ഗവേണന്‍സ് സൊസൈറ്റിയുടെയും അനുമതിയോടെ, അക്ഷയ അനുവദിച്ചുകൊണ്ടുള്ള ഗവണ്‍മെന്റ് ഉത്തരവു പ്രകാരമാണ് വിവിധ സ്ഥലങ്ങലിലേക്ക് ജില്ലാ കലക്ടര്‍ മുഖാന്തരം വിജ്ഞാപനം നല്‍കുന്നത്.  ഓണ്‍ലൈന്‍ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമുള്ള റാങ്ക് ലിസ്റ്റ് പ്രകാരമാണ് യോഗ്യരായ അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്.  വെബ്‌സൈറ്റ് ംംം.മസവെമ്യ മ.സലൃമഹമ.ഴീ്.ശി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക