|    Oct 24 Wed, 2018 2:36 am
FLASH NEWS

അനധികൃത ഇഷ്ടികചൂളകള്‍: അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി

Published : 19th January 2017 | Posted By: fsq

 

കൊല്ലങ്കോട്:പല്ലശ്ശന കുമരംപുത്തുര്‍ പടിഞ്ഞാമുറിയില്‍ നിയമങ്ങള്‍ കാറ്റില്‍ പറത്തി പ്രവര്‍ത്തിച്ചു വന്നിരുന്ന ഇഷ്ടികചൂളകള്‍ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കി. പടിഞ്ഞാമുറി വിജയന്‍ എന്ന വ്യക്തി നടത്തി വരുന്ന ഇഷ്ടിക നിര്‍മാണ സ്ഥലം പല്ലശ്ശന വില്ലേജ് ഓഫിസര്‍ നാരായണന്‍കുട്ടി, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ മോഹന്‍ദാസ,് വില്ലേജ് അസിസ്റ്റന്റ് വിനോദ് കുമാര്‍ എന്നിവര്‍ ചേര്‍ന്നു പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുമതി ഇല്ലാതെ പ്രവര്‍ത്തിക്കുകയാണെന്ന് കണ്ടെത്തുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയുമായിരുന്നു. ഈഭാഗത്ത് അനധികൃതമായി വമ്പന്‍ ഇഷ്ടിക കളങ്ങള്‍ പ്രവര്‍ത്തിച്ചു വരുന്നതായി പരാതിയുണ്ടായിരുന്നു. ഇഷ്ടിക നിര്‍മാണം തുടങ്ങിയതോടെ ഇവിടെ ജലചൂഷണവും നടക്കുന്നതായും പരാതിയുയര്‍ന്നിരുന്നു. ചില ഉദ്യോഗസ്ഥരേയും പഞ്ചായത്ത് ഭരണസമിതിയേയും കൈയിലെടുത്താണ് ഇത്തരം മാഫിയകള്‍ പ്രവര്‍ത്തിച്ചു വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ സീസണില്‍ കൊല്ലങ്കോട് എലഞ്ചരി മുതലമട എന്നീ പഞ്ചായത്തുകളില്‍ കലക്ടര്‍ നേരിട്ടെത്തി പരിശോധന നടത്തിയതായിരുന്നു. പല്ലശ്ശനയില്‍ കഴിഞ്ഞ തവണയും നിരവധി ഇഷ്ടിക ചൂളകകള്‍ പ്രവര്‍ത്തിച്ചിട്ടും നടപടികള്‍ എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss