|    Aug 21 Mon, 2017 9:11 pm
FLASH NEWS

അനധികൃതമായി സൂക്ഷിച്ച 25 ടണ്‍ അരി പിടിച്ചെടുത്തു

Published : 1st December 2016 | Posted By: SMR

പൂക്കോട്ടുംപാടം: മൊത്ത വ്യാപാരിയുടെ അരി ഗോഡൗണില്‍ പോലിസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച ഇരുപത്തിയഞ്ച് ടണ്‍ അരി പിടിച്ചെടുത്തു. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പൂക്കോട്ടുംപാടം എസ്‌ഐ അമൃത് രംഗനും സംഘവും ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് അനധികൃത അരി കണ്ടെത്തിയത്. പൂക്കോട്ടുംപാടം അങ്ങാടിയിലെ  ഇരുമ്പുഴി സ്റ്റോഴ്‌സിന്റെ  ഗോഡൗണിലാണ്  പോലിസ് റൈഡ് നടത്തിയത്. തെലുങ്കാന,കര്‍ണ്ണാടക ,പഞ്ചാബ് ഫുഡ് കോര്‍പ്പറെഷന്‍ ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നും എത്തിയ അരിയാണ് ചാക്കുകള്‍ മാറ്റി പൊതു വിപണിയില്‍ ഇറക്കാന്‍ തയ്യാറാക്കി വെച്ചിരുന്നത്.ഇവിടെ നിന്നും വിവിധ ഇടങ്ങളില്‍ എത്തിയ 500 ലധികം അരിച്ചാക്കുകള്‍ അടുക്കി വെച്ച നിലയിലും,ഏകദേശം അത്രത്തോളം ചാക്ക് അരി പുതിയ  ബ്രാന്റില്‍ വ്യക്തമായ വിലാസമില്ലാതെ മഞ്ഞ.റോസ് നിറത്തിലുള്ള ചാക്കുകളിലാക്കി പുറത്തിറക്കാന്‍ തയ്യാറാക്കി വെച്ച നിലയിലും കണ്ടെത്തി.ചാക്ക് തുന്നുന്നത്തിനുള്ള  യന്ത്രവും,സീല്‍ ചെയ്യാത്ത 100 ലധികം ബാഗുകളും സമീപത്തു നിന്നും കണ്ടെത്തിയിട്ടുണ്ട്. നിലമ്പൂര്‍ സിവില്‍സപ്ലൈസ് ഓഫിസിലെ കെ ഉണ്ണി കോമു,എടി ഷാജി സ്ഥലത്തെത്തി.റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനുള്ള അരിയാണിത്.കൂടുതല്‍ അന്വേഷണത്തിനായി ഗോഡൗണ്‍  സീല്‍ ചെയ്തു.പരിശോധന സംഘത്തില്‍ എഎസ്‌ഐ രാമചന്ദ്രന്‍,സീനിയര്‍ സിപിഒ ജയപ്രകാശ് എന്നിവരുമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക