|    Mar 25 Sat, 2017 1:40 am
FLASH NEWS

അനധികൃതമായി സൂക്ഷിച്ച പടക്കശേഖരം പിടിച്ചെടുത്തു

Published : 5th August 2016 | Posted By: SMR

കൊച്ചി: സ്‌കൂളിനുടുത്തള്ള കെട്ടിടത്തില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ പടക്കശേഖരം കൊച്ചി സിറ്റി പോലിസ് പിടിച്ചെടുത്തു. കടയുടമയും ജീവനക്കാരും പിടിയില്‍. എറണാകുളം മാര്‍ക്കറ്റിനകത്തുള്ള സെന്റ്‌മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ന്യൂ കൊച്ചി സിന്‍ഡിക്കേറ്റ് എന്ന പടക്കക്കടയുടെ ഗോഡൗണില്‍ നിന്നാണ് ഷാഡോ എസ് ഐ വി ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പടക്കശേഖരം പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു സ്ഥാപനത്തിന്റെ ഉടമ പുല്ലേപ്പടി സ്വദേശി ആസാദ്, ജീവനക്കാരായ നൗഷാദ്, സതീശന്‍, നൗഫല്‍ എന്നിവരെയും പോലിസ് പിടികൂടി. 450 കിലോ ചൈനീസ് പടക്കങ്ങളും 50 കിലോ നാടന്‍ പടക്കങ്ങളും സൂക്ഷിക്കാനാണ് ഇവര്‍ക്ക് ലൈസന്‍സ് നല്‍കിയിരുന്നത്. എന്നാല്‍, ഇതിന്റെ മറവില്‍ നാലു കെട്ടിടങ്ങളിലായി സൂക്ഷിച്ചിരുന്ന പൊട്ടാസ്യം നൈട്രേറ്റ് ഉള്‍പ്പെടെ ഏകദേശം നാലുടണ്ണോളം പടക്കങ്ങളാണ് റെയ്ഡില്‍ പിടിച്ചെടുത്തതെന്ന് പോലിസ് പറഞ്ഞു.
സ്ഥലത്ത് പടക്കനിര്‍മാണം നടന്നതിന്റെ തെളിവുകളും ലഭിച്ചതായി പോലിസ് പറഞ്ഞു. ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിനു പുറമെ അനധികൃത പടക്കഗോഡൗണിനു സമീപം മാര്‍ക്കറ്റും പ്രവര്‍ത്തിച്ചിരുന്നു. ഡെപ്യൂട്ടി പോലിസ് കമ്മിഷണര്‍ ഡോ. അരുള്‍ ആര്‍ ബി കൃഷ്ണയ്ക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അസി. കമ്മീഷണര്‍ കെ ജി ബാബുകുമാറിന്റെ നിര്‍ദേശപ്രകാരമായിരുന്നു റെയ്ഡ്. എറണാകുളം സെന്‍ട്രല്‍ അസി. കമ്മീഷണര്‍ കെ ലാല്‍ജി, എറണാകുളം സെന്‍ട്രല്‍ സിഐ വിജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഷാഡോ അഡി. എസ്‌ഐ നിത്യാനന്ദ പൈ, സിവില്‍ പോലിസ് ഓഫിസര്‍മാരായ വിലാസന്‍, അഫ്‌സല്‍, ഹരിമോന്‍, ബെന്നി, ജയരാജ്, ഷാജി, ഷൈമോന്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു. എറണാകുളം സെന്‍ട്രല്‍ പോലിസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരുന്നു.

(Visited 12 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക