|    Jul 16 Mon, 2018 10:29 am

അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ തോക്ക് പിടികൂടി

Published : 23rd September 2017 | Posted By: fsq

 

കോതമംഗലം: അനധികൃതമായി സൂക്ഷിച്ചിരുന്ന നാടന്‍ തോക്ക് വനപാലകര്‍ പിടികൂടി. പ്രതിക്കായി തിരച്ചില്‍. പൂയംകുട്ടി മണികണ്ഠന്‍ചാലിനു സമീപത്തെ വെള്ളാരംകുത്ത് ആദിവാസി മേഖലയിലെ അടുക്കാട്ട് ബിനോയിയുടെ വീടിനു ചേര്‍ന്നുള്ള ഷെഡില്‍ നിന്ന് കുട്ടംമ്പുഴ റേഞ്ച് ഓഫിസര്‍ എസ് രാജന്റെ നേതൃത്വത്തിലുള്ള വനപാലക സംഘമാണ് തോക്ക് പിടിച്ചെടുത്ത്. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍ പോയ ബിനോയിക്കായി വനപാലകര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. കുട്ടംമ്പുഴ, പൂയംകുട്ടി മേഖലയിലെ അനധികൃതമായി തോക്ക് കൈവശം വച്ച് ഉപയോഗിക്കുന്നവരെ കണ്ടെത്തുവാനായി വനപാലകര്‍ പരിശോധന കര്‍ശനമാക്കി വരികയാണ്. ഇടമലയാര്‍ ആന വേട്ട കേസ് പുറത്തു വന്നതിനെ തുടര്‍ന്ന് വനമേഖലയില്‍ അനധികൃതമായി നാടന്‍ തോക്ക് ഉപയോഗിക്കുന്നവരെ കുറിച്ച് അന്വോഷിക്കണമെന്ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വനപാലകര്‍ ആദിവാസി  കുടിയേറ്റ മേഖലയില്‍ നിരീക്ഷണം കര്‍ശനമാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി നടന്നു വരുന്ന പരിശോധനയില്‍ പല പ്രാവശ്യം തോക്ക് പിടികൂടിയിട്ടുണ്ട്. 10 വര്‍ഷം മുന്‍മ്പ് ബിനോയിക്കെതിരെ അനധികൃതമായി തോക്ക് കൈവശം വച്ചതിന് കുട്ടംമ്പുഴ പോലിസ് കേസ് എടുത്തിരുന്നു. കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ അനധികൃതമായി തോക്ക് സൂക്ഷിക്കുകയും ഉയോഗിക്കുന്നവരെയും കണ്ടെത്തുവാനുള്ള പരിശോധനകള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് കുട്ടംമ്പുഴ റേഞ്ച് ഓഫിസര്‍ എസ് രാജന്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss