|    May 24 Wed, 2017 4:12 am
FLASH NEWS

അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷന്‍ ധാന്യം പിടികൂടി

Published : 19th May 2017 | Posted By: fsq

 

കരുനാഗപ്പള്ളി:  കരുനാഗപ്പള്ളി പോലിസ് നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന റേഷനരി പിടിച്ചെടുത്തു. തൊടിയൂര്‍ തുണ്ടില്‍ തൈക്കാവിന് സമീപമുള്ള വെളിപുരയിടത്തിലെ താല്‍ക്കാലിക ഷെഡില്‍ നിന്നുമാണ് 25 ചാക്ക് റേഷന്‍ ധാന്യം എസ്‌ഐ ശിവകുമാര്‍ ,അഡീഷനല്‍ എസ്‌ഐ സജികുമാര്‍ എന്നിവരടങ്ങിയ സംഘം കണ്ടെടുത്തത്. 22 ചാക്ക് അരിയും മൂന്ന് ചാക്ക് പച്ചരിയുമാണ് ഷെഡില്‍ നിന്നും പോലിസ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ 10 നായിരുന്നു റേഷന്‍ സാധനങ്ങള്‍ പിടികൂടിയത്. പിടിച്ചെടുത്ത റേഷന്‍സാധനങ്ങള്‍ പോലിസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിരിക്കുകയാണ്. പുരയിടവും ഷെഡും ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നും റേഷന്‍ സാധനങ്ങള്‍ ഇവിടെ എങ്ങനെ വന്നുവെന്നും അന്വേഷിക്കുമെന്ന് പോലിസ് പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day