|    Mar 24 Fri, 2017 11:29 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

അനധികൃതമായി സംഭാവന പിരിക്കല്‍; ജീവകാരുണ്യ സംഘടനയ്‌ക്കെതിരേ നടപടി

Published : 18th October 2016 | Posted By: SMR

ദോഹ: അനധികൃത ജീവകാരുണ്യ സംഘടനയുടെ മറവി ല്‍ സംഭാവന പിരിച്ച ഖത്തര്‍ സ്വദേശിയെ പിടികൂടിയതായി ചാരിറ്റി ഓര്‍ഗനൈസിങ് അതോറിറ്റിക്കു കീഴിലെ നിയമകാര്യ വിഭാഗം മേധാവി മുഹമ്മദ് ഗാനിം അല്‍മുഹന്നദി വെളിപ്പെടു ത്തി.  തട്ടിപ്പ് നട ത്തിയ സ്വദേശിയെ പ്രത്യേക സുരക്ഷാ വിഭാഗത്തിനു മുന്നി ല്‍ ഹാജരാക്കിയതായും ജീവകാരുണ്യ സംഘടനാ നിയമം ലംഘിച്ചതിനു അഞ്ച് കേസുകള്‍ ഇയാള്‍ക്കെതിരെ രേഖപ്പെടുത്തിയതായും പ്രാദേശിക അറബി പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
മാതൃകാ സാമ്പത്തിക ഇടപാടുകള്‍, നിബന്ധനകള്‍, മന്ത്രാലയ തീരുമാനങ്ങള്‍ എന്നിവ എല്ലാ ജീവകാരുണ്യ സംഘടനകളും വ്യക്തികളും പാലിക്കുന്നുണ്ടെന്ന് മനസിലാക്കുന്നതിനു പ്രത്യേക പഞ്ചവല്‍സര പദ്ധതിക്ക് ഓര്‍ഗനൈസിങ് അതോറിറ്റി തുടക്കമിട്ടതായി മുഹന്നദി ചൂണ്ടിക്കാട്ടി.
അതോറിറ്റിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന എല്ലാ ജീവകാരുണ്യ സംഘടനകള്‍ ക്കും സൊസൈറ്റികള്‍ക്കും സുതാര്യ പ്രവര്‍ത്തനത്തിനാവശ്യ മായ എല്ലാ സമ്മതപത്രങ്ങളും അതോറിറ്റി ലഭ്യമാക്കുന്നുണ്ട്.  അനധികൃതമായി സംഭാവനകള്‍ സ്വീകരിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കുറ്റം ചുമത്താന്‍ പാകത്തിലുള്ള നിശ്ചിത നിയമം നേരത്തെ ഉണ്ടായിരുന്നില്ല. നിയമാനുസൃതമായല്ലാതെ വ്യക്തിഗതമായോ മാധ്യമങ്ങളിലൂടെയോ കമ്പനികളിലൂടെയോ അല്ലെങ്കില്‍ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ സംഭാവനകള്‍ പിരിക്കുന്നത് കുറ്റകരമാക്കിക്കൊണ്ട് ശിക്ഷാ നിയമത്തിലെ 278ാം വകുപ്പ് പരിഷ്‌കരിക്കുകയാണുണ്ടായത്.
അനധികൃതമായി പണപ്പിരിവ് നടത്തുന്നയാള്‍ക്ക് 2015 വര്‍ഷത്തെ 22ാം നിയമത്തിലെ മൂന്നാം വകുപ്പ് പ്രകാരം ഒരു വര്‍ഷത്തെ ശിക്ഷയും 50,000 റിയാല്‍ പിഴയും ലഭിക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള രേഖകള്‍ സമര്‍പ്പിക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തെ ശിക്ഷയും ഒരു ലക്ഷം റിയാല്‍ പിഴയുമാണ് ശിക്ഷ.
അതോറിറ്റിയുടെ അനുമതിയില്ലാതെ ജീവകാരുണ്യ സംഘടനയുടെ ബാങ്ക് അക്കൗണ്ടില്‍ സംഭാവനകള്‍ ശേഖരിക്കുക, അനുമതിയി ല്ലാതെ പണം വിദേശത്തേക്ക് അയക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്ക് ഒരു വര്‍ഷത്തെ തടവും ഒരു ലക്ഷം റിയാല്‍ പിഴയും ശിക്ഷ ലഭിക്കുന്നതാണ്. ജീവകാരുണ്യ സംഘടനകളുടെ മേല്‍നോട്ടവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക തസ്തികക്കായി നിയമനിര്‍മ്മാണം നടത്തുന്നതായും ഖത്തരി സ്വദേശികളെ ഇത്തരം തസ്തികകളില്‍ നിയമിക്കുമെന്നും മുഹന്നദി ചൂണ്ടിക്കാട്ടി.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക