|    Sep 22 Sat, 2018 10:20 pm
FLASH NEWS

അനധികൃതമായി വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ബുക്കുകള്‍ പിടിച്ചുവച്ച അധ്യാപകന്‍ അറസ്റ്റില്‍

Published : 27th December 2017 | Posted By: kasim kzm

ആലുവ: അനധികൃതമായി വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ബുക്കുകള്‍ പിടിച്ചുവച്ച അധ്യാപകന്‍ പിടിയിലായി. ചേലാമറ്റം ഒക്കല്‍ നെടുങ്ങാട്ടുകുടി വീട്ടില്‍ മുഹമ്മദ്(40)ആണ് അറസ്റ്റിലായത്.
ആലുവ ബാങ്ക് കവലയില്‍ സ്വകാര്യ കോളജ് നടത്തിവന്നിരുന്ന ഇയാള്‍ രണ്ട് വര്‍ഷം മുന്‍പ് സ്ഥാപനം നിര്‍ത്തിയിരുന്നു. എന്നാല്‍ ഈ സ്ഥാപനത്തില്‍ വിദ്യാര്‍ഥികളായിരുന്ന നിരവധി പേരുടെ എസ്എസ്എല്‍സി ബുക്കുകള്‍ ഇയാള്‍ പിടിച്ചു വച്ചിരിക്കുകയായിരുന്നു. ബുക്ക് ആവശ്യപ്പെടുന്നവരോട് ഇയാള്‍ വില ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ആലുവ ഈസ്റ്റ് സ്‌റ്റേഷന്‍ എസ്‌ഐ ഫൈസലിന്റെ നേതൃത്വത്തില്‍ എഎസ്‌ഐ യാക്കോബ്, സിപിഒമാരായ ഷെമീര്‍, ബിജു, അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss