|    Oct 15 Mon, 2018 4:46 pm
FLASH NEWS

അനധികൃതമായി വിദേശമദ്യം വില്‍പ്പന നടത്തിയ യുവാവ് പിടിയില്‍

Published : 8th September 2017 | Posted By: fsq

 

തൃപ്രയാര്‍: ഏങ്ങണ്ടിയൂര്‍ തിരുമംഗലത്ത് അനധികൃതമായി വിദേശമദ്യം വില്‍പ്പന നടത്തിയ യുവാവിനെ വാടാനപ്പള്ളി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏങ്ങണ്ടിയൂര്‍ പോളക്കല്‍ റോഡില്‍ ഉണ്ണിക്കോച്ചന്‍ വീട്ടില്‍ പ്രവീണ്‍ ആണ് അറസ്റ്റിലായത്. പ്രവീണിനെ എക്‌സൈസ് വാടാനപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് കൃഷ്ണകുമാറും സംഘവുമാണ് പിടികൂടിയത്. ബൈക്കില്‍ നിന്നിറങ്ങി ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രവീണിനെ പിന്തുടര്‍ന്നാണ് എക്‌സൈസ് സംഘം ഇയാളുടെ വീട്ടുമുറ്റത്ത് വെച്ച് പിടികൂടിയത്. ഇയാളുടെ അരയില്‍ നിന്നും ബൈക്കിന്റെ ടാങ്ക് കവറില്‍ നിന്നും ഏതാനും കുപ്പി വിദേശമദ്യം കണ്ടെടുത്തു. വീടിനകത്ത് നടത്തിയ പരിശോധനയില്‍ 32 കുപ്പികളിലായി സൂക്ഷിച്ചിരുന്ന പന്ത്രണ്ട് ലിറ്റര്‍ വിദേശ മദ്യവും വില്‍പ്പന നടത്തിയതിന്റെ 5980 രൂപയും പിടിച്ചെടുത്തു. മദ്യവില്‍പ്പനശാലകള്‍ക്ക് മുടക്കമുള്ള ദിവസങ്ങളില്‍ 260 രൂപ വിലയുള്ള ഒരു കുപ്പി വിദേശമദ്യം നാനൂറ് രൂപയ്ക്കാണ് ഇയാള്‍ വിറ്റഴിച്ചിരുന്നത്. ഏങ്ങണ്ടിയൂര്‍ പൊക്കുളങ്ങരയിലെ സര്‍ക്കിള്‍ ഓഫിസില്‍ നിന്ന് എക്‌സൈസ് സംഘം പുറപ്പെട്ടാല്‍ ഉടന്‍തന്നെ പ്രവീണിന് ഇതുസംബന്ധിച്ച വിവരം ചിലര്‍ ചോര്‍ത്തിക്കൊടുത്തിരുന്നു. ചാവക്കാട് കോടതി പ്രവീണിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss