|    May 21 Mon, 2018 2:49 am
FLASH NEWS

അനധികൃതമായി മരം മുറിച്ച് കടത്താന്‍ ശ്രമിക്കുന്നതായി പരാതി

Published : 11th December 2017 | Posted By: kasim kzm

കോതമംഗലം: പെരിയാര്‍വാലി പുറമ്പോക്ക് സ്ഥലത്ത് നില്‍ക്കുന്ന മരം സ്വകാര്യ വ്യക്തി മുറിച്ചുകടത്താന്‍ ശ്രമിക്കുന്നതായാണ് പരാതി.കഴിഞ്ഞ ദിവസമാണ് നെല്ലിക്കുഴി ഇരുമലപടി കുറ്റിലഞ്ഞിയിലുള്ള പെരിയാര്‍വാലി കനാലിനു സമീപമുള്ള പുറമ്പോക്ക് സ്ഥലത്തുള്ള മരങ്ങള്‍ സ്വകാര്യ വ്യക്തി മുറിച്ചുമാറ്റിയത്.രാവിലെ ജോലിക്കാരുമായി എത്തി സ്വകാര്യ വ്യക്തി മരങ്ങള്‍ മുറിക്കുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.തുടര്‍ന്ന് പെരിയാര്‍വാലി ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും മരംമുറിക്കുന്നത് നിര്‍ത്തിവക്കാന്‍ ഉത്തരവിടുകയുമായിരുന്നു.നിലവില്‍ ഈ സ്ഥലം സ്വകാര്യ വ്യക്തിയും പെരിയാര്‍വാലിയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതാണെന്നും സ്വന്തം സ്ഥലമാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ സ്വകാര്യ വ്യക്തിയോട്ആ വശ്യപ്പെട്ടതായി പെരിയാര്‍വാലി അധികൃതര്‍ അറിയിച്ചു.ഇതിനിടെ വ്യജരേഖയുണ്ടാക്കി സ്വകാര്യ വ്യക്തി തടി കടത്തികൊണ്ട് പോകാന്‍ ശ്രമം നടത്തുന്നതായി ആരോപിച്ച് നാട്ടുകാര്‍ രംഗത്തെത്തിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss