|    Oct 22 Mon, 2018 1:06 pm
FLASH NEWS

അനധികൃതമായി മണ്ണിട്ട് നികത്താന്‍ അനുമതി : നഗരസഭാ സെക്രട്ടറിയും, ചെയര്‍മാനും തല്‍സ്ഥാനം ഒഴിയണമെന്ന്

Published : 7th September 2017 | Posted By: fsq

 

പൊന്നാനി: ഒരേക്കറോളം വരുന്ന നഞ്ചഭൂമി മണ്ണിട്ടു നികത്താന്‍ നഗരസഭാ സെക്രട്ടറി അനുമതി നല്‍കിയത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രതിപക്ഷ നേതാവ് എം പി  നിസാ ര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാടം നികത്തി വീട് വെക്കാനായി 456 അപേക്ഷകള്‍ നഗരസഭയില്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തില്‍, യാതൊരു അപേക്ഷയും സമര്‍പ്പിക്കാതെ കൊതുകുവളരുന്നുണ്ടെന്ന ന്യായം നിരത്തി ഭൂമി മണ്ണിട്ട് നികത്താന്‍ അനുമതി നല്‍കിയതിന് പിന്നില്‍ വന്‍ ക്രമക്കേടാണ് ഉള്ളത്. ചെയര്‍മാനും, സിപിഎം നേതൃത്വവും അറിഞ്ഞു കൊണ്ടാണ് ഗുരുതരമായ ക്രമക്കേട് നടന്നിട്ടുള്ളത്. നോട്ടീസില്‍ സൂചിപ്പിച്ചിരിക്കുന്ന 337 ആക്ട് ഭൂമി ഉടമയെ സഹായിക്കാന്‍ വേണ്ടി ഉള്ളതാണ്. കൃത്യമായിസാമ്പത്തിക ലാഭം പ്രതീക്ഷിച്ചു കൊണ്ട് തന്നെയാണ് ഇത്രയും വലിയ കൃത്യവിലോപം സെക്രട്ടറി നടത്തിയിരിക്കന്നത്. ഒരേക്കര്‍ സ്ഥലം നികത്താ ന്‍ അനുമതി നല്‍കാന്‍ നഗരസഭാ സെക്രട്ടറിക്കോ, റവന്യൂ വകുപ്പിലെ താഴെ തട്ടിലോ അധികാരമില്ലന്നിരിക്കെ ഇത്രയും വലിയ അഴിമതി നടത്തിയത് ഗുരുതര വീഴ്ചയാണെന്നും സംഭവത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാരും, യു ഡിഎഫും സമരപരിപാടികള്‍ നടത്തുമെന്നും, പ്രതിപക്ഷ നേതാവ് എം പി  നിസാര്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss