|    Nov 18 Sat, 2017 12:11 pm

അനധികൃതമായി കൈവശം വച്ച പിഡബ്ല്യുഡി കെട്ടിടം മന്ത്രി ഒഴിപ്പിച്ചു

Published : 14th November 2016 | Posted By: SMR

ആലപ്പുഴ: ശബരിമലയില്‍ പെന്‍ഷന്‍ പറ്റിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരും എഞ്ചിനിയര്‍മാരും കൈകലാക്കി വച്ചിരിക്കുന്ന റൂമുകള്‍ മന്ത്രി ജി സുധാകരന്റെ നിര്‍ദേശ പ്രകാരം സൂപ്രണ്ടിങ് എഞ്ചിനിയര്‍ ബിനു പത്തനംതിട്ട എസ്പി യുടെ സഹായത്തോടുകൂടി ഒഴിപ്പിച്ചു. എംഎല്‍എ രാജു എബ്രഹാം ശ്രദ്ധയില്‍പ്പെടുത്തിയ ഈ വിഷയത്തില്‍ അടിയന്തിര മായി നടപടിയെടുക്കാന്‍ മന്ത്രി ജി സുധാകരന്‍ നിര്‍ദേശിക്കുകയാ യിരുന്നു.     പോലിസ് എത്തി റൂമുകള്‍ ഒഴിപ്പിച്ച് പൂട്ടിയതിന് ശേഷവും പല മുറികളും വീണ്ടും ഇവര്‍ തന്നെ പൂട്ട് അറുത്ത് തുറന്നതായി ശ്രദ്ധയില്‍പ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ കേസ് എടുക്കാനും സര്‍വീസില്‍ ഉള്ളവരാണെങ്കില്‍ ചീഫ് എന്‍ജിനീയറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുന്നതായിരിക്കുമെന്നും മന്ത്രി ജി സുധാകരന്‍ അറി യിച്ചു. ഇവര്‍ ഈ റൂമുകള്‍ വാടകയ്ക്ക് കൊടുത്തിരുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ടായിരുന്നു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും ദേവ സ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയും അറിയിച്ചിട്ടുണ്ടെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു. വരും ദിവസങ്ങളിലും അനധികൃതമായി കെട്ടിടം കൈവശം വച്ചവര്‍ക്കെതിരേ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് മന്ത്രി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക