|    Apr 23 Sun, 2017 3:31 pm
FLASH NEWS

അനധികൃതമായി കടത്തിയ ആറു ചാക്ക് റേഷന്‍ അരി പോലിസ് പിടികൂടി

Published : 17th November 2016 | Posted By: SMR

ചെങ്ങന്നൂര്‍: റേഷന്‍ കടയില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച റേഷന്‍ അരി പോലിസ് പിടികൂടി. ചെറിയനാട് ഇടമുറിയില്‍ അംബികാ രമണന്റെ ലൈസന്‍സിയിലുള്ള റേഷന്‍ കടയില്‍ നിന്നു കടത്താന്‍ ശ്രമിച്ച ആറ് ചാക്ക് അരിയാണ് വെണ്മണി പോലിസ് പിടിച്ചെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് സംഭവം. ചെറിയനാട് റേഷന്‍ മൊത്തവ്യാപാര ഗോഡൗണില്‍ നിന്ന് വെണ്മണിയിലെയും പുന്തലയിലെയും റേഷന്‍ കടകളിലേക്കായി എയിസ് വാഹനത്തില്‍ കൊണ്ടുപോയ 47 ചാക്ക് അരിയുടെ കൂട്ടത്തിലാണ് അനധികൃതമായി അരി കടത്താന്‍ ശ്രമിച്ചത്. ഗോഡൗണില്‍ നിന്നും അരിയുമായി വാഹനം ഇടമുറിയില്‍ എത്തിയപ്പോള്‍ അംബികാ രമണന്റെ റേഷന്‍ കടയില്‍നിന്നും ആറ് ചാക്ക് അരി ഇക്കൂട്ടതില്‍ കയറ്റുകയായിരുന്നു. ഇതില്‍ സംശയം തോന്നിയ നാട്ടുകാര്‍ വാഹനം തടയുംകയും വെണ്മണി പോലിസില്‍ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് എസ്‌ഐ ജോസിന്റെ നേതൃത്വത്തില്‍ പോലിസ് സ്ഥലത്തെത്തി അരി ഉള്‍പ്പെടെ വാഹനം പോലിസ് സ്‌റ്റേഷനിലേക്ക് മാറ്റി. വാഹന ഉടമയ്ക്കും വാഹനം ഓടിച്ച ആള്‍ക്കും റേഷന്‍കട ലൈസന്‍സിക്കുമെതിരേ പോലിസ് കേസെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day