|    Dec 15 Sat, 2018 1:12 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അനധികൃതമായി അഗതിമന്ദിരം നടത്തിവന്നിരുന്ന സംഘം അറസ്റ്റില്‍

Published : 23rd November 2018 | Posted By: kasim kzm

തൃശൂര്‍: പൂങ്കുന്നം ഹരിനഗറില്‍ 2011 മുതല്‍ നവനീത ചാരിറ്റബിള്‍ ട്രസ്റ്റ് എന്ന പേരില്‍ വാടകയ്ക്ക് വീടെടുത്ത് അനധികൃതമായി അഗതിമന്ദിരം നടത്തിവന്നിരുന്ന സംഘം അറസ്റ്റില്‍.
അയ്യന്തോള്‍ കാര്‍ത്യായനി അമ്പലം റോഡില്‍ കൈസണ്‍ അപാര്‍ട്ട്‌മെന്റില്‍ താമസക്കാരായ മീര ആസ്മി, ഭര്‍ത്താവ് സെയ്തലവി, സഹായി ഗായത്രി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
വെബ്‌സൈറ്റ് വഴി മിഷന്‍ പ്രമുഖ ഡോക്ടറുടെ മേല്‍വിലാസം പരസ്യപ്പെടുത്തി ആളുകളെ ആകര്‍ഷിച്ചാണ് ഇവര്‍ പ്രവര്‍ത്തനം തുടങ്ങിയത്. അഡീഷനല്‍ ഫീസായി 2,50,000 രൂപയും മാസച്ചെലവിനായി 16,000 രൂപയുമാണ് വാങ്ങിയിരുന്നത്. ഇവിടെ താമസിച്ചിരുന്ന അഗതിക്ക് ചികില്‍സ ലഭിക്കാത്തത് വാര്‍ത്തയാവുകയും തുടര്‍ന്ന് അധികൃതരെത്തി പൂട്ടിക്കുകയുമായിരുന്നു.
കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി പോലിസ് കസ്റ്റഡിയില്‍ വാങ്ങി. അസിസ്റ്റന്റ് കമ്മീഷണര്‍ വി കെ രാജു, എഎസ്‌ഐ ഹരീന്ദ്രന്‍, ബാബു സി, സിപിഒ രാജേഷ് എന്നിവരായിരുന്നു സംഘത്തില്‍ ഉണ്ടായിരുന്നത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss