|    Jul 19 Thu, 2018 5:54 am
FLASH NEWS

അനക്കോണ്ടയെന്ന് പ്രചാരണം; നാട്ടുകാരെ ഭീതിയിലാക്കിയ മലമ്പാമ്പിനെ പിടികൂടി

Published : 11th September 2017 | Posted By: fsq

 

തൃശൂര്‍: അനക്കോണ്ടയെന്ന് പ്രചിരിപ്പിച്ച് മുക്കാട്ടുകരയില്‍ ആറു മാസം ജനങ്ങളെ ആശങ്കയിലാക്കിയ മലമ്പാമ്പിനെ പിടികൂടി. കഴിഞ്ഞമാര്‍ച്ചിലാണ് മുക്കാട്ടുകര പോസ്റ്റാഫിസ് റോഡിന് സമീപമുള്ള പാടത്തെ കുളത്തിനടുത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ മലമ്പാമ്പിനെ കണ്ടെത്തിയത്. കിണറ്റിലെ മരത്തടിയില്‍ തുങ്ങിക്കിടന്ന മലമ്പാമ്പിന്റെ ദൃശ്യങ്ങള്‍ മീന്‍ പിടിക്കാന്‍ വന്ന യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. പിന്നീട് ഈ ദ്യശ്യം അനക്കോണ്ടയെന്ന രീതിയില്‍ നവമാധ്യമങ്ങളില്‍ പ്രചരിച്ചത് വന്‍ വാര്‍ത്തയായിരുന്നു. നാട്ടുകാരും വനം വകുപ്പും വ്യാപകമായി ഒരാഴ്ചയോളം പരിശോധന നടത്തിയെങ്കിലും കിണറിലെ മരത്തില്‍ തൂങ്ങിക്കിടന്നിരുന്ന മലമ്പാമ്പിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാസങ്ങള്‍ക്ക് ശേഷം ഇന്നലെ രാത്രിയാണ് ഉപയോഗ ശൂന്യമായ കുളത്തിന്റെ 50 മീറ്റര്‍ ദൂരം മാറി മലമ്പാമ്പിനെ കണ്ടെത്തി പിടികൂടിയത്. മലമ്പാമ്പിന് ഏകദേശം 10 അടി നീളവും, 11 കിലോ ഭാരവുമുണ്ട്. പറവട്ടാനിയിലെ വനം വകുപ്പ് ഓഫിസില്‍ സൂക്ഷിച്ചിരിക്കുന്ന മലമ്പാമ്പിനെ ഇന്ന് കാട്ടില്‍ കൊണ്ടുവിടുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss