|    Dec 15 Fri, 2017 7:46 pm
FLASH NEWS

അധ്യാപിക സൗജന്യമായി നല്‍കിയ സ്ഥലത്ത് മിനിസ്റ്റേഡിയം ഒരുങ്ങി

Published : 26th October 2016 | Posted By: SMR

കുറ്റിയാടി: ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ മിനിസ്‌റ്റേഡിയം നിര്‍മിക്കാനാവശ്യമായ സ്ഥലം സൗജന്യമായി നല്‍കി വിരമിച്ച അധ്യാപിക മാതൃകയായി. ഊരത്ത് നെല്ലിയുള്ളപറമ്പത്ത് നാരായണിയാണു ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്ഥലം മിനിസ്റ്റേഡിയത്തിനു സംഭാവന നല്‍കിയത്. തുടര്‍ന്ന് വാര്‍ഡംഗം പി സി  രവീന്ദ്രന്റെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടുകൂടി സ്റ്റേഡിയത്തിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചു. ഇതോടെ മേഖലയിലെ കായികപ്രേമികളുടെ ഏറെക്കാലത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യമായി.  വികസനകാര്യ സ്ഥിരം സമിതി ചെയര്‍മ്മാന്‍ പി സി രവീന്ദ്രന്‍ സ്‌റ്റേഡിയവും എന്‍ പി നാരായണി ടീച്ചര്‍ വോളിബാള്‍ കോര്‍ട്ടും ഉദ്ഘാടനം ചെയ്തു. എന്‍ സി നാരായണന്‍ അധ്യക്ഷതവഹിച്ചു. ടി ഗിരീഷ്, പി ശശികുമാര്‍, വി എം സൂപ്പി, സി എച്ച് ഷെരീഫ്, സി കെ ബാബു, ഒ പി ബാബു, പി മുസ്തഫ, കെ കെ വിജീഷ്, എന്‍ കെ ബാബു, വി കെ സുധീര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക