|    Jun 18 Mon, 2018 11:05 pm
Home   >  Todays Paper  >  page 10  >  

അധ്യാപിക വിഷം അകത്തുചെന്നു മരിച്ചു

Published : 25th November 2016 | Posted By: SMR

ബദിയടുക്ക: അങ്കണവാടി അധ്യാപികയെ വിഷം അകത്തുചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. ഏത്തടുക്ക മുനിയൂര്‍ അങ്കണവാടിയിലെ അധ്യാപിക ആസ്യമ്മ എന്ന ബീവി(30)യാണ് മരിച്ചത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഭര്‍ത്താവ് ഉപേക്ഷിച്ചിരുന്നു. മുനിയൂരിലെ മൊയ്തീന്‍കുട്ടി-അവ്വമ്മ ദമ്പതികളുടെ മകളാണ്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാന്‍ കിടന്ന ഇവരെ ഇന്നലെ രാവിലെ ഉണരാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വിളിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. സഹോദരങ്ങള്‍: ബഷീര്‍, സാറ, ഹാജറ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss