|    Nov 21 Wed, 2018 1:18 pm
FLASH NEWS

അധ്യാപിക തൂങ്ങിമരിച്ച സംഭവം : അന്വേഷണം ഊര്‍ജിതം

Published : 9th November 2017 | Posted By: fsq

 

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ പ്രധാനാധ്യാപിക ആത്്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു. പുത്തനങ്ങാടി പള്ളിപ്പടിയിലെ അല്‍ ഇര്‍ഷാദ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനാധ്യാപികയായിരുന്ന ഫൗസിയയെ (32)യാണ് കഴിഞ്ഞ ദിവസം രാവിലെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്തുനിന്നു പോലിസ് ആത്്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ആത്മഹത്യാകുറിപ്പ് കേന്ദ്രീകരിച്ചാണു ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അതേസമയം, ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ പോലിസ് തയ്യാറായില്ല. പെരിന്തല്‍മണ്ണ എസ്‌ഐ കമറുദ്ദീന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ പുറത്താവുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണു കുറിപ്പ് പോലിസ് രഹസ്യമാക്കിവയ്ക്കുന്നത്. ആത്മഹത്യാകുറിപ്പിലെ വിവരങ്ങള്‍ യാതൊരു കാരണവശാലും പുറത്തുവിടരുതെന്നു അന്വേഷണോദേ്യാഗസ്ഥര്‍ക്ക് മേലുദ്യോഗസ്ഥരുടെ നിര്‍ദേശമുണ്ട്.  മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അസ്വാഭാവികമായൊന്നും കണ്ടെത്തിയിട്ടില്ല. അവിവാഹിതയായിരുന്നു മരണപ്പെട്ട ഫൗസിയ.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss