|    Nov 19 Mon, 2018 6:14 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധ്യാപികയ്ക്ക് എതിരായ നടപടി: വനിതാ കമ്മീഷന്‍ കേസെടുത്തു

Published : 2nd August 2018 | Posted By: kasim kzm

തിരുവനന്തപുരം: രണ്ടാം ക്ലാസുകാരിയെ ചട്ടുകം പഴുപ്പിച്ച് രണ്ടാനമ്മ പൊള്ളിച്ച വിവരം പുറംലോകത്തെ അറിയിച്ച താല്‍ക്കാലിക അധ്യാപിക സ്‌കൂള്‍ അധികൃതരുടെ ശകാരത്തെ തുടര്‍ന്ന് ജോലി മതിയാക്കിയ സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംബന്ധിച്ച് അന്വേഷിച്ച് 15 ദിവസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസറോട് നി ര്‍ദേശിച്ചിട്ടുണ്ട്. തഴവ ഗവ. എവിജി എല്‍പി സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ അതിക്രൂരമായി രണ്ടാനമ്മയും അച്ഛനും പൊള്ളിച്ച വിവരം താ ല്‍ക്കാലിക അധ്യാപിക രാജി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ ഉള്‍പ്പെടെ അറിയിച്ചിരുന്നു. തുടര്‍ന്ന്, പ്രഥമാധ്യാപികയും മറ്റു ജീവനക്കാരും ഇവരെ സ്റ്റാഫ് മീറ്റിങ്ങില്‍ ശകാരിച്ചതായും ഇതോടെ അധ്യാപിക ജോലി മതിയാക്കിയെന്നുമാണ് വാര്‍ത്തകള്‍. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്‍ നടപടി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss