|    Mar 23 Thu, 2017 11:49 pm
FLASH NEWS

അധ്യാപികയെ വിദ്യാര്‍ഥികള്‍ കാര്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചതായി പരാതി

Published : 5th August 2016 | Posted By: SMR

മുക്കം: അധ്യാപികയെ വിദ്യാര്‍ഥികള്‍ മര്‍ദ്ദിച്ചതായി പരാതി. കൊടിയത്തൂരിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ അധ്യാപികയായ മൂഴിക്കല്‍ സ്വദേശിനി മന്‍സൂറത്തിനെ മറ്റൊരു സ്‌കൂളിലെ 15 ഓളം വരുന്ന വിദ്യാര്‍ഥികള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതായാണ് പരാതി.
കൂട്ടമായെത്തിയ വിദ്യാര്‍ഥികള്‍ കാര്‍ തടഞ്ഞ് നിര്‍ത്തി കാറില്‍ ഇടിക്കുകയും താക്കോല്‍ കൈവശപ്പെടുത്തി അധ്യാപികയെ വലിച്ച് പുറത്തേക്കിടാന്‍ ശ്രമിക്കുകയായിരുന്നു. ഇവരുടെ സഹപ്രവര്‍ത്തക അക്രമിസംഘത്തോട് പ്രശ്‌നത്തെ കുറിച്ച് ചോദിച്ചപ്പോള്‍ തലേ ദിവസം ഒരു വിദ്യാര്‍ഥിയുടെ കാലില്‍ കാര്‍ കയറ്റിയതായി പറഞ്ഞു. ഇതിനുശേഷം വീണ്ടും അക്രമം തുടരുകയായിരുന്നു. ഇതിനിടെ സ്ഥലത്ത് ബൈക്കിലെത്തിയ അധ്യാപകര്‍ ഇവരെ രക്ഷപ്പെടുത്തി. എന്നാല്‍, അധ്യാപകര്‍ പോയതോടെ തൊട്ടടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് ഇതേ സംഘം വീണ്ടും തടയുകയായിരുന്നു എന്ന് മന്‍സൂറത്ത് പറയുന്നു. അവിടെയെത്തിയ അധ്യാപകരാണ് വീണ്ടും ഇവരെ  രക്ഷപ്പെടുത്തിയത്.
അക്രമത്തില്‍ മന്‍സൂറത്തിന്റെ ഇടത് കാലിനും കൈക്കും പുറത്തും പരിക്കേറ്റിട്ടുണ്ട്. സംഭവം നടന്ന ഉടനെ മുക്കം പോലിസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് ഇവര്‍ ചെലവൂരിലെ കളരി മര്‍മ്മ ചികില്‍സാലയത്തിലും കൊടിയത്തൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ചികില്‍സ തേടുകയായിരുന്നു.
കൊടിയത്തൂരില്‍ നിന്ന് റഫര്‍ ചെയ്തതോടെ ഇന്നലെ മുക്കം സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. 27ന് പരാതി നല്‍കിയിട്ടും ഇന്നലെ മാധ്യമ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയതിന് ശേഷം മാത്രമാണ് പോലിസ് മന്‍സൂറത്തിന്റെ മൊഴിയെടുക്കാന്‍ തയ്യാറായത്.ഇന്നലെ വൈകുന്നേരം 6.30ഓടെ ആശുപത്രി അധികൃതര്‍ മന്‍സൂറത്തിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

(Visited 29 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക