|    Aug 19 Sun, 2018 9:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധ്യാപികയെ പിരിച്ചുവിട്ടതിന് എതിരേ കേസെടുത്തു

Published : 1st August 2018 | Posted By: kasim kzm

കൊല്ലം: തഴവ ആദിത്യപുരം സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് മുറിവേല്‍പിച്ചത് കണ്ടെത്തിയ അധ്യാപികയെ സ്‌കൂളില്‍ നിന്നു പിരിച്ചുവിട്ട നടപടിക്കെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അധ്യാപിക രാജി രാജിന്റെ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ കൊല്ലം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂള്‍ രേഖകള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ പ്രധാനാധ്യാപികയും പി ടിഎ പ്രസിഡന്റും രണ്ടാഴ്ചയ്ക്കകം വിശദീകരണം ഹാജരാക്കണം. പരിക്കേറ്റ രണ്ടു വയസ്സുകാരിയുടെ നിലവിലെ അവസ്ഥയും തുടര്‍നടപടികളും വിശദമാക്കി കൊല്ലം ജില്ലാ സാമൂഹിക നീതി ഓഫിസര്‍ ഒരു മാസത്തിനകം റിപോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. കരുനാഗപ്പള്ളി അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ഒരു മാസത്തിനകം അറിയിക്കണം. കേസ് സപ്തംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss