|    Sep 24 Mon, 2018 9:10 pm
FLASH NEWS

അധ്യാപികയുടെ സ്വര്‍ണ മാല ബൈക്കിലെത്തിയയാള്‍ കവര്‍ന്നു

Published : 28th January 2017 | Posted By: fsq

 

പള്ളിമുക്ക്: സ്‌കൂളിലേക്ക് പോവുകയായിരുന്ന അധ്യാപികയുടെ നാലര പവന്റെ സ്വര്‍ണ മാല ബൈക്കിലെത്തിയയാള്‍ കവര്‍ന്നു. അധ്യാപികയെ അടിച്ച ശേഷമാണ് മാല പൊട്ടിച്ചെടുത്തത്.  ബൈക്കിലെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ അടുത്തുള്ള കടയിലെ നിരീക്ഷണ കാമറയില്‍ നിന്നും പോലിസിന് ലഭിച്ചിട്ടുണ്ട്. കുട്ടിക്കട  ന്യൂ ഹോളി എഞ്ചല്‍സ് എല്‍പി സ്‌കൂളിലെ അധ്യാപികയായ പടനിലം വതിരുവിള വീട്ടില്‍ ഇന്ദുവിന്റെ മാലയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്ത് കടന്നത്. കഴിഞ്ഞ ദിവസം രാവിലെ ഒമ്പതുമണിയോടെ മണ്ണാണിക്കുളത്തിനും ഉമയനല്ലൂര്‍ വയലിനും ഇടയിലായിരുന്നു സംഭവം. രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് ബൈക്കിലെത്തിയ യാള്‍ ഇവരെ അടിച്ച ശേഷം മാല പൊട്ടിച്ചെടുത്ത് കടന്നത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പോലിസ് നടത്തിയ അന്വേഷണത്തിലാണ് പീടിക മുക്കിനടുത്തുള്ള  ഒരു കടയില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ കാമറയില്‍ നിന്നും ബൈക്കില്‍ പോകുന്ന മോഷ്ടാവിന്റെ ദൃശ്യം പോലിസിന് ലഭിച്ചത്. ഇതിനു മുമ്പ് ഇരവിപുരം പോലിസ് സ്‌റ്റേഷന്റെ പരിധിയില്‍ നടന്നിട്ടുള്ള പല മാല പൊട്ടിക്കല്‍ കേസ്സുകളും നടത്തിയിട്ടുള്ളത് പീടിക മുക്കിലെ ക്വാമറയില്‍ നിന്നും ലഭിച്ച ദൃശ്യത്തിലുള്ള ആള്‍ തന്നെയാണെന്ന് പോലിസ് സ്ഥിരികരിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss