|    Dec 14 Fri, 2018 10:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധ്യാപികയുടെ വീടിനു നേരെ സംഘപരിവാര ആക്രമണം

Published : 23rd November 2018 | Posted By: kasim kzm

പള്ളിക്കല്‍ ബസാര്‍: സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മതാചാര പ്രകാരം വ്രതം എടുത്തു ശബരിമല ദര്‍ശനത്തിനു പോകുന്നതിനു വേണ്ടി പോലിസിന്റെയും വിശ്വാസിസമൂഹത്തിന്റെയും പിന്തുണ ആവശ്യപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം നടത്തിയവര്‍ക്കൊപ്പം പങ്കെടുത്ത അധ്യാപികയുടെ വീടിനു നേരെ സംഘപരിവാര ആക്രമണം.
മലപ്പുറം പള്ളിക്കല്‍ ബസാര്‍ കോഴിപ്പുറത്ത് ചെട്ട്യാര്‍മാട് റോഡില്‍ തെക്കുംപുറം വിമതം വീട്ടില്‍ അപര്‍ണ ശിവകാമിയുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ഇവര്‍ കോഴിക്കോട് എയര്‍പോര്‍ട്ട് സ്‌കൂളില്‍ അധ്യാപികയാണ്. ഇന്നലെ രാത്രി 2 മണിയോടെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം കൊച്ചിയില്‍ ശബരിമല ദര്‍ശനം നടത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചും പോലിസ് സഹായം അഭ്യര്‍ഥിച്ചും കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്ത്, ഷനിജ സതീഷ്, കൊല്ലം സ്വദേശിനി ധന്യ തുടങ്ങിയവര്‍ വാര്‍ത്താസമ്മേള നം നടത്തിയിരുന്നു. ഇവര്‍ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ അപര്‍ണ ശിവകാമിയും സഹായിയായി പങ്കെടുത്തിരുന്നു. ഇതില്‍ വിരോധമുള്ള സംഘപരിവാര പ്രവര്‍ത്തകരാണ് തന്റെ വീട് ആക്രമിച്ചതെന്ന് അപര്‍ണ പറഞ്ഞു. താന്‍ ശബരിമല ദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നിെല്ലന്നും സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പോലിസ് സംരക്ഷണം തന്നാ ല്‍ ഇനി ശബരിമലയില്‍ പോവുമെന്നും അപര്‍ണ പറഞ്ഞു. ഇന്നലെ രാത്രി ഇവരുടെ വീടിന്റെ ജനവാതില്‍ അടിച്ചും എറിഞ്ഞും തകര്‍ത്തിരിക്കുകയാണ്. സംഭവസമയം വീട്ടില്‍ അപര്‍ണയും മകള്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസ് സ്‌കൂള്‍ ഒമ്പതാം തരം വിദ്യാര്‍ഥിനി അദിതിയും (14) മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഭര്‍ത്താവ് പ്രതാപ് ജോസഫ് വീട്ടില്‍ ഉണ്ടായിരുന്നില്ല. സിനിമാട്ടോഗ്രാഫറായ ഇ ദ്ദേഹം ഗോവയില്‍ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. അര്‍ധരാത്രിയില്‍ ഇവരുടെ വീടിനു സമീപത്തുനിന്ന് ഇരുചക്ര വാഹനത്തിന്റെ ശബ്ദം കേട്ടിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.
അപര്‍ണ ശിവകാമി പൊതുരംഗത്തും വിവാദ വിഷയങ്ങളിലും മുമ്പ് ഇടപെട്ടിരുന്നില്ല. ശബരിമല ദര്‍ശനത്തിനു പോലിസിന്റെയും പൊതുസമൂഹത്തിന്റെയും പിന്തുണ തേടി വാര്‍ത്താസമ്മേളനം നടത്തിയവരെ സഹായിച്ചതിന്റെ പേരില്‍ മാത്രമാണ് സംഘപരിവാര പ്രവര്‍ത്തകര്‍ തന്റെ വീട് ആക്രമിച്ചതെന്ന് അപര്‍ണ പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss