|    Oct 22 Mon, 2018 5:27 pm
FLASH NEWS

അധ്യാപികയുടെ ദുരൂഹമരണം: കാമുകനെതിരേ പീഡനകുറ്റം ചുമത്തി

Published : 27th September 2017 | Posted By: fsq

 

കൊല്ലം:സ്വകാര്യ സ്‌കൂളിലെ അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കാമുകനെതിരെ പോലിസ് ലൈംഗിക പീഡന കുറ്റം ചുമത്തി. യുവതിയുടെ വാടസ്ആപ്പ് സന്ദേശങ്ങളെ അടിസ്ഥാന പ്പെടുത്തിയാണ് പീഡന കുറ്റം ചുമത്തിയത്. മയ്യനാട് കുട്ടിക്കട സ്വദേശി അബിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കൊട്ടിയം തഴുത്തലയിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായിരുന്ന കൊട്ടിയം പുല്ലാങ്കുഴി അമ്പാടിയില്‍ കാവ്യ ലാലിനെ കഴിഞ്ഞമാസം 24നാണ് പൊഴിക്കര മാമൂട്ടില്‍ പാലത്തിനടുത്ത് റെയില്‍വെ പാതയില്‍ മരിച്ചനിലയില്‍ കണ്ടത്. സംഭവത്തില്‍ ദുരൂഹത ഉണ്ടെന്ന് പരക്കെ ആക്ഷേപമുയര്‍ന്നു. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാനാവാത്തതില്‍ പോലിസിനെതിരെ പ്രതിഷേധംശക്തമായിരുന്നു.തന്നെ ലൈംഗികമായി ചൂഷണം ചെയ്ത ശേഷമാണ് ഉപേക്ഷിക്കുന്നതെന്ന വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് കാവ്യ അബിനയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളില്‍ പറഞ്ഞിരുന്നു. അബിന്റെ കൂട്ടിക്കടയിലെ വീട് കേന്ദ്രീകരിച്ച് പീഡനം നടന്ന വിരങ്ങളും ഇത്തരത്തില്‍ വാട്‌സ്ആപ്പ് സന്ദേശങ്ങളിലുണ്ട്. ഇത് അടിസ്ഥാനപ്പെടുത്തിയാണ് അബിനെതിരേ ലൈംഗിക പീഡന കുറ്റം ചുമത്താന്‍ കൊല്ലം സിറ്റി പോലിസ് കമ്മീഷണര്‍ അജിതാ ബീഗം അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയത്.വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിന് അബിനെതിരേ 376ാം വകുപ്പ് പ്രകാരമാണ് കേസ്. അബിന്റെ ജാമ്യാപേക്ഷയില്‍ 28ാം തീയതി കൊല്ലം പ്രിന്‍സിപ്പിള്‍ സെഷന്‍സ് കോടതി വിധി പറയും. അബിനെ പിടികൂടുന്നതില്‍ ഗുരുതര വീഴ്ച്ചയാണ് പോലിസിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനെതിരേ മുഖ്യമന്ത്രിക്ക് വരെ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss