|    May 25 Thu, 2017 10:36 am
FLASH NEWS

അധ്യാപികയും മക്കളും പൊള്ളലേറ്റ് മരിച്ച നിലയില്‍

Published : 19th September 2016 | Posted By: mi.ptk

police-line-do-not-cross

മലപ്പുറം: പെരിന്തല്‍മണ്ണക്കടുത്ത് വെട്ടത്തൂരില്‍ അധ്യാപികയെയും രണ്ട് മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടത്തൂര്‍ തോട്ടമറ്റത്തില്‍ നിജോയുടെ ഭാര്യ ജിഷ മോള്‍(35) മക്കളായ അന്ന(12), ആല്‍ബര്‍ട്ട് (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ജിഷയെയും അന്നയെയും കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലും ആല്‍ബര്‍ട്ടിനെ മുറിയിലുമാണ് കണ്ടെത്തിയത്. ജിഷ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്.
മേലാറ്റൂര്‍ ആര്‍എം ഹയര്‍സെക്കന്ററി സ്‌കൂളിലെ അധ്യാപികയാണ് ജിഷ. വിദേശത്തായിരുന്ന ഭര്‍ത്താവ് നിജോ ഈയിടെയാണ് നാട്ടിലെത്തിയത്. മേലാറ്റൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day