|    Feb 21 Wed, 2018 7:17 am
FLASH NEWS
Home   >  Pravasi   >  

അധ്യാപികമാരുടെ മുലയൂട്ടല്‍ സമയം റദ്ദാക്കിയെന്ന വാര്‍ത്ത തെറ്റ്-മന്ത്രാലയം

Published : 17th May 2017 | Posted By: fsq

 

ദോഹ: കൈക്കുഞ്ഞുങ്ങളുള്ള അധ്യാപികമാരുടെ മുലയൂട്ടല്‍ സമയം ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകള്‍ റമദാനില്‍ റദ്ദാക്കിയെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. റമദാനിലെ സ്‌കൂള്‍ പ്രവൃത്തി സമയത്തെക്കുറിച്ചുള്ള യാതൊരു അറിയിപ്പും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ലെന്ന് മന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം, മുലയൂട്ടല്‍ സമയം റദ്ദാക്കുന്നതിനെ സംബന്ധിച്ച് യാതൊരു അറിയിപ്പും സ്‌കൂളുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ അല്‍ശര്‍ഖിനോട് വ്യക്തമാക്കി. കുഞ്ഞുങ്ങളുള്ള അധ്യാപികമാര്‍ക്ക് ജോലിക്കിടെ മുലയൂട്ടുന്നതിനു പ്രത്യേക സമയം മാനവിക വിഭവ നിയമത്തില്‍ അനുവദിച്ചുകൊടുത്തതാണ്. എന്നാല്‍, വാര്‍ഷിക പരീക്ഷയുടെ അവസരത്തില്‍ വിദ്യാര്‍ഥികളുടെ ന•യെ പരിഗണിച്ച് രാവിലത്തെ മുലയൂട്ടല്‍ സമയം ഉച്ചയ്ക്ക് ശേഷമുള്ള ഏതെങ്കിലും സമയത്തേക്ക് മാറ്റണമെന്ന നിര്‍ദേശം മാത്രം ചില അധ്യാപികമാര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ ചൂണ്ടിക്കാട്ടി. പരീക്ഷാ ഹാളില്‍ അധ്യാപികമാരുടെ സാന്നിധ്യമുണ്ടാകാന്‍ വേണ്ടിയാണ് ഈ നിര്‍ദേശം വച്ചതെന്നും നിയമാനുസൃതമുള്ള മുലയൂട്ടല്‍ അവകാശം അവര്‍ക്ക് അനുവദിച്ചുകൊടുക്കുന്നതില്‍ യാതൊരു അഭിപ്രായ വ്യത്യാസമില്ലെന്നും സ്‌കൂള്‍ അധികൃതര്‍ വിശദമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss