അധ്യാപികക്കും ഭര്‍ത്താവിനും നേരെ കൈയേറ്റം: മൂന്നുപേര്‍ പിടിയില്‍
Published : 6th January 2016 | Posted By: SMR
പെരുമ്പാവൂര്‍: എന്‍പിആര്‍ ജോലി ചെയ്യുന്നതിനിടെ അധ്യാപികയേയും ഭര്‍ത്താവിനേയും കൈയേറ്റം ചെയ്ത കേസില്‍ മൂന്ന് പേരെ കോടനാട് പോലിസ് പിടികൂടി. കാരാട്ടുപള്ളിക്കര ഉതുപ്പാന് വീട്ടില്‍ ജോയി, പടിക്കലപ്പാറ സ്വദേശികളായ തോപ്പിലാ ന് വീട്ടില്‍ ജോയി, പുറ്റട വീട്ടില്‍ പ്രകാശ് എന്നിവരെയാണ് പോലിസ് പിടികൂടിയത്.
ഒക്കല്‍ എസ്എന്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ അധ്യാപിക ഷീബ, ഭര്‍ത്താവും ഇതേ സ്കൂളിലെ പിറ്റിഎ പ്രസിഡന്റുമായ മോഹനന് എന്നിവരെയാണ് ഞായറാഴ്ച രാത്രി ഏഴ് മണിയോടെ കൂവപ്പടി ഐമുറി ഭാഗത്തുവച്ച് കൈയേറ്റം ചെയ്തത്. പ്രതികള്‍ സദാചാര ചോദ്യങ്ങളുമായി തടഞ്ഞു നിര്‍ത്തുകയും ടീച്ചറുടെ കൈയിലുണ്ടായിരുന്ന മൊബൈല്‍ ഫോണും, ബാഗും പിടിച്ച് വാങ്ങുകയും ചെയ്തു. സെന്‍സസ് ജോലി കഴിഞ്ഞ് വരുന്നതാണെന്നും സ്കൂള്‍ അധ്യാപിക കൂടിയാണെന്ന് പറഞ്ഞിട്ടും പ്രതികള്‍ പരസ്യമായി ആക്ഷേപിക്കയും ചെയ്തതായും പറയുന്നു. സെന്‍സസ് മാസം 30നകം പൂര്‍ത്തീകരിക്കണമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉത്തരവ്. അതുകൊണ്ട് അധ്യാപകര്‍ ഒഴിവ് ദിനങ്ങളും മറ്റും ഉപയോഗപ്പെടുത്തിയാണ് ഒട്ടേറെ തിരക്കുകള്‍ക്കിടയിലും ഈ ജോലി ചെയ്തു തീര്‍ക്കുന്നത്. ഇതിനിടയിലാണ് ദാരുണ സംഭവം. ഇതിനെതിരേ കെഎസ്ടിഎയുടെ നേതൃത്വത്തില്‍ പെരുമ്പാവൂരില്‍ പ്രതിഷേധ സംഗമം നടത്തി. ജില്ലാ സെക്രട്ടറി റ്റി വി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. എം എ വേണു, ആനന്ദ് കുമാര്‍, എം എസതീഷ് കുമാര്‍ സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.