|    Oct 16 Tue, 2018 2:16 pm
FLASH NEWS

അധ്യാപക സമൂഹം അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം: മന്ത്രി

Published : 6th September 2017 | Posted By: fsq

 

കാഞ്ഞങ്ങാട്: സമൂഹത്തെ രൂപപ്പെടുത്തുന്നതിലും കരുപിടിപ്പിക്കുന്നതിലും അധ്യാപകര്‍ക്ക് സുപ്രധാന പങ്കുണ്ടെന്ന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. നാടിനെ ഇന്നുള്ള അവസ്ഥയില്‍ എത്തിക്കുന്നതിലും ദിശാബോധമുള്ള തലമുറയെ വാര്‍ത്തെടുക്കുന്നതിലും പ്രധാന പങ്കുവഹിക്കന്നവരാണ് അദ്ധ്യാപകരെന്നും അദ്ദേഹം പറഞ്ഞു. ദേശീയ അധ്യാപക ദിനാഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ അധ്യാപക ദിനാഘോഷം ഹൊസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എം രാജഗോപാല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഉപജില്ലകളില്‍ നിന്നും മികച്ചതായി തിരഞ്ഞെടുക്കപ്പെട്ട സ്‌കൂള്‍ പിടിഎ കമ്മിറ്റികള്‍ക്കുള്ള ഉപഹാരവും കാഷ് അവാര്‍ഡും മന്ത്രി വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഓഫിസര്‍ കെ പി പ്രകാശ്കുമാര്‍, ഇ പി രാജഗോപാലന്‍, സി കെ രവീന്ദ്രന്‍, ടി എം സദാനന്ദന്‍, കെ പി പുരുഷോത്തമന്‍ സംസാരിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss