|    Aug 18 Sat, 2018 11:23 pm
FLASH NEWS

അധ്യാപക സമരം നിരാഹാരത്തിലേക്കു കടന്നു

Published : 3rd March 2018 | Posted By: kasim kzm

മരട്: തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം സ്‌കൂളിലെ അധ്യാപകരും, ജീവനക്കാരും കഴിഞ്ഞ 9 ദിവസമായി നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം ഇന്നലെ മുതല്‍ നിരാഹാര സമരത്തിന് തുടക്കം കുറിച്ചു.
സ്‌കൂള്‍ അധികാരികള്‍ ഒത്തു തീര്‍പ്പിനു പേരിനു ശ്രമിച്ചെങ്കിലും മാനേജ്‌മെന്റിന്റെ കടുംപിടുത്തം മൂലമാണ് സമരത്തിന്റെ രീതി തങ്ങള്‍ മാറ്റിയതെന്നു സമരക്കാര്‍ പറഞ്ഞു. ആയിരം രൂപയുടെ വര്‍ദ്ധനവ് ഏപ്രില്‍ മാസം മുതല്‍ അടുത്ത അഞ്ചു വര്‍ഷക്കാലത്തേക്ക് വര്‍ദ്ധിപ്പിക്കാമെന്ന നിര്‍ദ്ദേശമാണ് മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇതു അംഗീകരിക്കാന്‍ ഇവര്‍ തയ്യാറല്ല.
ജീവനക്കാരുടെ സേവനവേതന വ്യവസ്ഥകള്‍ സിബിഎസ്‌സി നിയമ പ്രകാരം ക്രമീകരിക്കണമെന്ന ആവശ്യം മാനേജ്‌മെന്റ് നിരാകരിക്കുകയായിരുന്നു. അധ്യാപകരില്‍ നിന്നു  നിയമവിരുദ്ധമായി പിരിച്ചെടുത്ത തലവരി പണം ഒരു കോടി പത്ത് ലക്ഷം രൂപയാണ്. ഇത് തിരിച്ചുനല്‍കണമെന്ന അധ്യാപകരുടെ ആവശ്യവും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവാതിരുന്നതും, കഴിഞ്ഞ  27 വര്‍ഷക്കാലത്തെ വിദ്യാലയത്തിന്റെ കണക്കുകള്‍ ഏതെങ്കിലും ഒരു സര്‍ക്കാര്‍ ഏജന്‍സിയെ കൊണ്ടു അന്വേഷിപ്പിക്കണമെന്നുള്ള സമരക്കാരുടെ ആവശ്യവും മാനേജു മെന്റുകള്‍ ചെവികൊണ്ടില്ല എന്നും യൂനിയന്‍ ഭാരവാഹികള്‍ പറഞ്ഞു.
ടീച്ചര്‍മാരായ നിഷ, രഞ്ജു എന്നീ രണ്ടു പേരാണ് നിരാഹാരം അനുഷ്ഠി ക്കുന്നത്. സമരത്തിന്റെ ആരംഭ ഘട്ടം മുതല്‍ തന്നെ ഹ്യൂമണ്‍ റൈറ്റ്‌സ് ജസ്റ്റീസ് വിജിലന്‍സ് ഫോറം സംസ്ഥാന പ്രസിഡണ്ട് എം ബി ആശ , സെക്രട്ടറി എ ജെ മനീഷ് എന്നിവരും പിന്തുണയുമായി രംഗത്തുണ്ട്. സമരം ഈ രീതിയ്ല്‍ നീണ്ടു പോയാല്‍ ഒരു ജനകീയ സമരമായി മാറും എന്ന് തന്നെയാണ് സൂചന. കാരണം സമരത്തിലിരിക്കുന്ന വരെ മാനേജ്‌മെന്റ് സസ് പെന്‍ഷന്‍ ചെയ്തു പകരം ബംഗാളികളെ ജോലിക്കെടുത്തതും കുട്ടികളുടെ രക്ഷിതാക്കളില്‍ അസ്വസ്ഥത ഉളവാക്കിയിട്ടുണ്ട്.—

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss