|    Feb 20 Mon, 2017 11:36 pm
FLASH NEWS

അധ്യാപക ശമ്പളം തടഞ്ഞ സംഭവം; എഇഒയെയും സീനിയര്‍ സൂപ്രണ്ടിനെയും മാറ്റി

Published : 2nd November 2016 | Posted By: SMR

തൊടുപുഴ: അധ്യാപകരുടെ ശമ്പളം തടഞ്ഞതുമായി ബന്ധപ്പെട്ട് തൊടുപുഴ, എഇഒ, സീനിയര്‍ സൂപ്രണ്ട് എന്നിവരെ തൊടുപുഴയില്‍ നിന്നു സ്ഥലം മാറ്റി. സ്ഥലംമാറ്റ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ നാലു ദിവസമായി നടത്തിയ സമരം പിന്‍വലിച്ചു. പുതിയ എഇഒ ചാര്‍ജ് എടുത്താല്‍ പ്രശ്‌നം പരിഹരിക്കാമെന്ന് ഡിഡി ഉറപ്പ് നല്‍കിയാതായും അധ്യാപക സംഘടന നേതാക്കള്‍ അറിയിച്ചു.തൊടുപുഴ മേഖലയില്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങളെ കുറിച്ചും ഡിഡി പൊതുവിദ്യഭ്യാസ ഡയറക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ഒരു മാസമായി എഇഒ അവധിയിലാണ്. അവധിയില്‍ പ്രവേശിക്കുമ്പോള്‍ പകരം ചുമതല സുപ്രണ്ടിനു നല്‍കണമെന്നാണ് നിയമം.എന്നാല്‍ ചുമതല കൈമാറിയില്ല.അതിനാല്‍ ബില്ലുകള്‍ പാസാക്കാനാവുന്നില്ല.സമീപകാലത്ത് ഡിഡി തൊടുപുഴ എഇഒ ഓഫിസില്‍ നടത്തിയ പരിശോധനയില്‍  അധ്യാപകരുടെ ശമ്പളം തടഞ്ഞതായും,എട്ട് പ്രധാനാധ്യപകരുടെ പ്രമോഷന്‍ പാസാക്കാതെ പിടിച്ചുവച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക