|    Jan 20 Fri, 2017 9:18 am
FLASH NEWS

അധ്യാപക നിയമനം: ഹൈക്കോടതി വിധി നടപ്പാക്കാന്‍ തീരുമാനം

Published : 14th January 2016 | Posted By: SMR

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപക നിയമനം സംബന്ധിച്ച് ഹൈക്കോടതി വിധി നടപ്പാക്കാമെന്നും നിലവിലുള്ള വിധിക്കെതിരേ അപ്പീലിന് പോവില്ലെന്നും മാനേജ്‌മെന്റ് പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ഉറപ്പ്.
ഇതു സംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ മാനേജ്‌മെന്റ് പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ പ്രതികരിച്ചു. 2015-16 വരെയുള്ള എല്ലാ നിയമനങ്ങള്‍ക്കും അംഗീകാരം നല്‍കാമെന്നും യോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. സമയബന്ധിതമായി ഇക്കാര്യങ്ങളില്‍ തീരുമാനം ഉണ്ടാക്കാമെന്നുള്ള ഉറപ്പും സര്‍ക്കാര്‍ നല്‍കി. 2009ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് അധ്യാപക നിയമനം നടത്തണമെന്നാണ് കോടതി നിര്‍ദേശം. ഇത്തരത്തില്‍ അധ്യാപക നിയമനം നടത്തുമ്പോള്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:30, 1:35 എന്ന നിലയിലാവും.
കൂടാതെ ഹ്രസ്വകാല നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനും ധാരണയായി. കോടതി വിധി അനുസരിച്ച് അധ്യാപക നിയമനം നടത്തിയാല്‍ നിലവിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനാവും. സര്‍ക്കാര്‍ പുതുതായി ഇറക്കുന്ന ഉത്തരവിന്റെ ഡ്രാഫ്റ്റ് തയ്യാറാക്കി മാനേജുമെന്റുമായി വീണ്ടും കൂടിക്കാഴ്ച നടത്തിയ ശേഷമേ അന്തിമ ഉത്തരവിറക്കൂ.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 150 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക