|    Jun 24 Sun, 2018 12:55 pm
FLASH NEWS

അധ്യാപക നിയമനം; അംഗീകാരത്തിലെ കാലതാമസം ഒഴിവാക്കണം-ഉമ്മന്‍ചാണ്ടി

Published : 23rd January 2017 | Posted By: fsq

 

കല്‍പ്പറ്റ: അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാനുള്ള അനാവശ്യ കാലതാമസം ഒഴിവാക്കണമെന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ) ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ മനുഷ്യത്വപരമായ സമീപനമാണ് സ്വീകരിക്കേണ്ടത്. സമൂഹം ഏല്‍പിച്ചിരിക്കുന്ന ഉത്തരവാദിത്തം ഓരോ ജീവനക്കാരനും പാലിച്ചാല്‍ മറ്റുള്ളവര്‍ക്കു ബുദ്ധിമുട്ടുണ്ടാവില്ല. കര്‍ത്തവ്യനിര്‍വഹണത്തിന് ജീവനക്കാരും അധ്യാപകരും ആത്മാര്‍ഥത കാണിക്കണം. സര്‍ക്കാരിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞ് ന്യായമായതും അര്‍ഹിക്കുന്നതുമായ കാര്യങ്ങളില്‍ നീതി നിഷേധിക്കുന്നതു ശരിയല്ല. അനുകൂലമായ തീരുമാനം സമയബന്ധിതമായി നടപ്പാക്കുകയാണ് വേണ്ടത്- അദ്ദേഹം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് പി എസ് ഗിരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. എന്‍ ഡി അപ്പച്ചന്‍, കെ കെ അബ്രഹാം, പി വി ബാലചന്ദ്രന്‍, പി പി ആലി, സുരേഷ് ബാബു വാളല്‍, ഉമാശങ്കര്‍, മംഗലശ്ശേരി മാധവന്‍, എന്‍ ശ്യാംകുമാര്‍, ടോമി ജോസഫ്, അബ്രഹാം ഫിലിപ്പ് സംസാരിച്ചു. വിദ്യാഭ്യാസ സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി പി സി വിഷ്ണുനാഥും പ്രതിനിധി സമ്മേളനം കെപിഎസ്ടിഎ സംസ്ഥാന പ്രസിഡന്റ് പി ഹരിഗോവിന്ദനും ഉദ്ഘാടനം ചെയ്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss