|    Mar 23 Thu, 2017 9:48 pm
FLASH NEWS

അധ്യാപക ദിനാഘോഷവും അവാര്‍ഡ് വിതരണവും ഇന്ന്

Published : 5th September 2016 | Posted By: SMR

തിരുവനന്തപുരം: ദേശീയ അധ്യാപകദിനാഘോഷവും സംസ്ഥാന അധ്യാപക അവാര്‍ഡ് വിതരണവും ഇന്നു രാവിലെ 10നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം അട്ടക്കുളങ്ങര ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രി, വിദ്യാഭ്യാസമന്ത്രി എന്നിവര്‍ ‘ജീവിതശൈലി’ എന്ന വിഷയത്തില്‍ സന്ദേശം നല്‍കും.
വിദ്യാരംഗം കലാസാഹിത്യ പുരസ്‌കാര വിതരണം ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി നിര്‍വഹിക്കും. പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാര്‍ഡുകള്‍ മേയര്‍ വി കെ പ്രശാന്ത് വിതരണം ചെയ്യും. മികച്ച പിടിഎകള്‍ക്കുള്ള അവാര്‍ഡ് വിതരണം എംപിമാരായ ഡോ. ശശി തരൂര്‍, ഡോ. എ സമ്പത്ത് എന്നിവര്‍ നിര്‍വഹിക്കും. ജില്ലയിലെ എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

(Visited 19 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക