|    Nov 22 Wed, 2017 4:33 am
FLASH NEWS

അധ്യാപക തസ്തിക നിര്‍ത്തലാക്കി; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Published : 8th August 2017 | Posted By: fsq

 

പള്ളിക്കര: ബേക്കല്‍ എഇഒയുടെ പരിധിയില്‍ വരുന്ന കീക്കാന്‍ ആര്‍ആര്‍എംജിയുപി സ്‌കൂളിലെ കന്നഡ ഡിവിഷനിലെ രണ്ട് അധ്യാപക തസ്തികകളാണ് നിര്‍ത്തല്‍ ചെയ്തത്. 110 വര്‍ഷം പഴക്കമുള്ളതും കന്നഡ, മലയാളം വിഭാഗങ്ങളില്‍ 14 ക്ലാസ്സുകളിലായി 152 കുട്ടികള്‍ പഠിക്കുന്നതാണ് ഈ സ്‌കൂള്‍. 2017-18 വര്‍ഷത്തെ സ്റ്റാഫ് ഫിക്‌സേഷന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 23ന് ബേക്കല്‍ എഇഒ ഇറക്കിയ  ഡി/ 2383/2017ന് നമ്പര്‍ ഉത്തരവ് കഴിഞ്ഞ ദിവസമാണ് സ്‌കൂളിന് ലഭിച്ചത്. ഇത് മൂലം കന്നഡ വിഭാഗത്തില്‍ നിലവിലുള്ള നാല് അധ്യാപക തസ്തികയ്ക്ക് പകരം രണ്ട് തസ്തികകള്‍ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കന്നഡ ഭാഷാ ന്യൂനപക്ഷത്തില്‍പ്പെട്ട വിദ്യാര്‍ഥികളുടെ പഠനമാണ് ഇതോടെ അവതാളത്തിലായിരിക്കുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പൊതുവെ പിന്നാക്കം നില്‍ക്കുന്നവരായ രക്ഷിതാക്കള്‍ ഇതോടെ കടുത്ത ആശങ്കയിലാണ്. തൊട്ടടുത്ത അജാനൂര്‍ പഞ്ചായത്തിലുണ്ടായിരുന്ന കന്നഡ മീഡിയം സ്‌കൂള്‍ നഷ്ടത്തിലാണെന്ന കാരണത്താല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അടച്ച് പൂട്ടിയിരുന്നു. ആ പ്രദേശത്തുകാരും ഈ സ്‌കൂളിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ സ്‌കൂളിന്റെ അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റൊരു കന്നഡ മീഡിയം സ്‌കൂളും പ്രവര്‍ത്തിക്കുന്നില്ല. കുടുംബത്തില്‍ കുട്ടികളുടെ എണ്ണത്തില്‍ ഉണ്ടാകുന്ന കുറവിന് പുറമെ അടുത്തിടെ ഈ വിദ്യാലയത്തിന് തൊട്ടടുത്തായി ബേക്കല്‍ എഇഒ ഓഫിസിലെ ഒരു ജീവനക്കാരന്റെ നിയന്ത്രണത്തില്‍ ആരംഭിച്ച അണ്‍ എയ്ഡഡ് സ്‌കൂളിന്റെ പ്രവര്‍ത്തനവും ഈ പൊതുവിദ്യാലയത്തിലെ കുട്ടികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമായിട്ടുണ്ടെന്ന് പിടിഎയും നാട്ടുകാരും ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക