|    Sep 19 Wed, 2018 8:28 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

അധ്യാപക അവാര്‍ഡ് പ്രഖ്യാപിച്ചു

Published : 3rd September 2018 | Posted By: kasim kzm

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14ഉം സെക്കന്‍ഡറി വിഭാഗത്തില്‍ 14ഉം അധ്യാപകര്‍ക്കാണ് 2018 വര്‍ഷത്തെ അവാര്‍ഡ്. കലക്ടര്‍ അധ്യക്ഷനായുള്ള ജില്ലാതല സെലക്ഷന്‍ കമ്മിറ്റികളില്‍ നിന്ന് പരിഗണനയ്ക്കായി ലഭിച്ച ശുപാര്‍ശകളില്‍ പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യാഭ്യാസമന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ സെക്രട്ടറി കണ്‍വീനറും വിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. 10,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. ദേശീയ അധ്യാപകദിനമായ സപ്തംബര്‍ അഞ്ചിന് തിരുവനന്തപുരം വിജെടി ഹാളില്‍ രാവിലെ 10ന് വിദ്യാഭ്യാസമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്യും. പ്രൈമറി തലത്തില്‍: ബി കെ സെന്‍- പിഡി ടീച്ചര്‍, ഗവ. യുപിഎസ് വെഞ്ഞാറമൂട്, തിരുവനന്തപുരം, എബ്രഹാം കെ ജി- ഹെഡ്മാസ്റ്റര്‍, ഗവ. എല്‍പിഎസ് തൊളിക്കോട് കൊല്ലം, രാജന്‍ ഡി ബോസ്- ഹെഡ്മാസ്റ്റര്‍ ഗവ. എല്‍പി സ്‌കൂള്‍ അന്തകുളങ്ങര, പത്തനംതിട്ട, സുഗതന്‍ എല്‍ യുപിഎസ്ടി വിവിഎച്ച്എസ്എസ് താമരക്കുളം, ആലപ്പുഴ, ജോസ് സി- എല്‍പിഎസ്ടി സെന്റ് ജോര്‍ജ് എല്‍പി സ്‌കൂള്‍ തുരുത്തിപ്പള്ളി കോട്ടയം, തോമസ് എംടി- ഹെഡ്മാസ്റ്റര്‍, കാല്‍വരി എല്‍പി സ്‌കൂള്‍, കാല്‍വരി മൗണ്ട് ഇടുക്കി, എം റീജ മേനോന്‍- ഹെഡ്മിസ്ട്രസ്, രാമന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ എല്‍പിഎസ് നെട്ടൂര്‍ എറണാകുളം, പ്രസാദ് എം ബി- ഹെഡ്മാസ്റ്റര്‍ ജിഎല്‍പിഎസ് വരവൂര്‍ തൃശൂര്‍, പി പ്രതാപന്‍ യുപിഎസ്ടി എയുപി സ്‌കൂള്‍ എഴുവന്തല നോര്‍ത്ത്, പാലക്കാട്, ഗിരീശന്‍ എം- പിഡി ടീച്ചര്‍ ഗവ. യുപി സ്‌കൂള്‍ കാളികാവ് ബസാര്‍ മലപ്പുറം, ജീവന്‍ നവാസ് പി കെ- ഹെഡ്മാസ്റ്റര്‍ കെവികെഎംഎംയുപി സ്‌കൂള്‍ ദേവര്‍കോവില്‍ കോഴിക്കോട്, സുനില്‍ ജെ- ഹെഡ്മാസ്റ്റര്‍ സെന്റ് തോമസ് എഎല്‍പി സ്‌കൂള്‍ പുത്തന്‍കുന്ന്, സുല്‍ത്താന്‍ബത്തേരി, വയനാട്, കെ രവീന്ദ്രന്‍- യുപിഎസ്റ്റി എട്ടുകുടുക്ക എയുപി സ്‌കൂള്‍ എട്ടുകുടുക്ക, കരിവെള്ളൂര്‍, കണ്ണൂര്‍, നിര്‍മല്‍ കുമാര്‍ എന്‍- പിഡി ടീച്ചര്‍ ജിജെബിഎസ് പിലാന്‍കട്ട പിഒ, പെര്‍ടാല കാസര്‍കോട്. സെക്കന്‍ഡറി വിഭാഗത്തില്‍: സജീവ് കെ കെ- ഹെഡ്മാസ്റ്റര്‍ ജിവിഎച്ച്എസ്എസ് ഞെക്കാട് വടശ്ശേരിക്കോണം തിരുവനന്തപുരം, സി രാജേന്ദ്രന്‍- ഡ്രോയിങ് ടീച്ചര്‍ എവി ഗവ. എച്ച്എസ് തഴവ കൊല്ലം, തോമസ് മാത്യൂ എച്ച്എസ്ടി സെന്റ് പോള്‍സ് എസ്എച്ച്എസ് നരിയപുരം പത്തനംതിട്ട, രഞ്ജന്‍ ഡി എച്ച്എസ്ടി എച്ച്എസ്എസ്, അറവുകാട് പുന്നപ്ര, ആലപ്പുഴ, ഫ്രാന്‍സിസ് കെ വി- പിഇടി എച്ച്എസ്എസ് ഫോര്‍ ദി ഡഫ്, അസീസി മൗണ്ട് നീര്‍പ്പാറ, വടകര കോട്ടയം, സിസ്റ്റര്‍ ആനിയമ്മ ജോസഫ്- ഹെഡ്മിസ്ട്രസ് ഹോളിക്രോസ് കോണ്‍വെന്റ്, മൂന്നാര്‍ ഇടുക്കി, വിശ്വനാഥന്‍ ഇ- ഹെഡ്മാസ്റ്റര്‍ ജിഎച്ച്എസ്എസ് ചാത്തമറ്റം, എറണാകുളം, വി എസ് സെബി- ഹെഡ്മാസ്റ്റര്‍ സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പാവറട്ടി തൃശൂര്‍, രാജന്‍ എന്‍- ഹെഡ്മാസ്റ്റര്‍, ജിഎച്ച്എസ്എസ് കുമാരനല്ലൂര്‍, പാലക്കാട്, സുരേന്ദ്രന്‍ എ എച്ച്എസ്ടി ജിഎച്ച്എസ്എസ്, വാഴക്കാട് മലപ്പുറം, സുഗുണന്‍ പി കെ- എച്ച്എസ്ടി എ ജെ ജോണ്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാത്തങ്ങോട്ടുനട, കോഴിക്കോട്, ജീജ ഞണ്ടമ്മാടന്‍- ഹെഡ്മിസ്ട്രസ് ജിഎച്ച്എസ്എസ് മോരാഴ, കണ്ണൂര്‍, ചന്ദ്രശേഖരന്‍ നായര്‍ എം കെ- ഹെഡ്മാസ്റ്റര്‍ ജിഎച്ച്എസ്എസ് ചെര്‍ക്കള സെന്‍ട്രല്‍ ചേങ്ങല കാസര്‍കോട്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss