|    Dec 15 Fri, 2017 8:12 am
FLASH NEWS
Home   >  Todays Paper  >  page 7  >  

അധ്യാപകര്‍ ശാസിച്ചു; വിദ്യാര്‍ഥി ജീവനൊടുക്കി

Published : 17th August 2016 | Posted By: SMR

കോയമ്പത്തൂര്‍: സഹപാഠികള്‍ നല്‍കിയ വ്യാജ പരാതിയില്‍ അധ്യാപകര്‍ ശകാരിച്ചതില്‍ മനംനൊന്ത് ഒമ്പതാംതരം വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. സര്‍ക്കാര്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ബാബുവാണ് കോയമ്പത്തൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ മരിച്ചത്. വിഷംചേര്‍ത്ത ചാണകപ്പൊടി തിന്ന് അബോധാവസ്ഥയില്‍ കണ്ടെത്തിയ കുട്ടി ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്.
അധ്യാപകനെയും സഹപ്രവര്‍ത്തകയെയും ചേര്‍ത്ത് ബാബു കിംവദന്തി പരത്തിയെന്ന് സഹപാഠികള്‍ അധ്യാപകനോടു പറഞ്ഞു. ഇതേത്തുടര്‍ന്ന് അധ്യാപകനും സഹപ്രവര്‍ത്തകരും കുട്ടിയെ കഠിനമായി ശാസിച്ചുവെന്ന് പോലിസ് പറഞ്ഞു. സഹപാഠികള്‍ തന്നെ ഉപദ്രവിക്കുന്നതായി ബാബു നേരത്തെ അധ്യാപകനു പരാതി നല്‍കിയിരുന്നു. ഇതിനു പ്രതികാരമെന്ന നിലയിലാണ് സഹപാഠികള്‍ കള്ളക്കഥ പ്രചരിപ്പിച്ചതെന്ന് പോലിസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക